MM നരവനെയുടെ പുസ്തകം; ചോർച്ചയ്ക്ക് പിന്നിൽ ഗൂഢാലോചന: പകർപ്പ് ആദ്യമെത്തിയത് വിദേശ വെബ്സൈറ്റുകളിലെന്ന് ഡൽഹി പൊലീസ്
മുൻ കരസേനാ മേധാവി ജനറൽ എം എം നർവണേയുടെ പുസ്തകം ചോർന്നതിൽ ഗൂഢാലോചനയെന്ന് ഡൽഹി പൊലീസ്. പുസ്തകത്തിന്റെ പകർപ്പ് ആദ്യം എത്തിയത് വിദേശ വെബ്സൈറ്റുകളിൽ. അമേരിക്ക, കാനഡ, ജർമനി ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പ്ലാറ്റ്ഫോമുകളിൽ ഓൺലൈൻ വിൽപന നടന്നെന്നും കണ്ടെത്തൽ. ഈ രാജ്യങ്ങൾ കേന്ദ്രീകരിച്ച് ഡിജിറ്റൽ, സാമ്പത്തിക ഇടപെടുകളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.ആവശ്യമായ അനുമതി ലഭിക്കുന്നതിന് മുൻപ് പുസ്തകം വിദേശ വിപണികളിൽ എത്തി. ചോർന്ന പതിപ്പിൻ്റെ ആദ്യ അപ്‌ലോഡ് “.io” ഡൊമെയ്ൻ എക്സ്റ്റൻഷൻ ഉപയോഗിച്ചെന്ന് ഡൽഹി പൊലീസ് കണ്ടെത്തി. ഉള്ളടക്കം പിന്നീട് ഒന്നിലധികം ഹോസ്റ്റിംഗ് പ്ലാറ്റ്‌ഫോമുകളിൽ എത്തി. ചോർച്ചയ്ക്ക് പിന്നിൽ സംഘടിതമായ നീക്കം എന്നാണ് ഡൽഹി പൊലീസ് നിഗമനം.വിവാദത്തിനിടെ സൈനികരുടെ പുസ്തകങ്ങൾക്കായി മാർഗ നിർദേശങ്ങൾ പുറത്തിറക്കാൻ പ്രതിരോധ മന്ത്രാലയം. പ്രസിദ്ധീകരണത്തിന് പാലിക്കേണ്ട നടപടിക്രമങ്ങൾ മാർഗ്ഗനിർദേശത്തിൽ വിശദീകരിക്കും. പ്രതിരോധ മന്ത്രാലയത്തിൽ ചേർന്ന ഉന്നതല യോഗത്തിലാണ് തീരുമാനം. നിലവിൽ സൈനികരുടെ പുസ്തകങ്ങൾക്ക് മാത്രമായി പ്രത്യേക മാർഗ്ഗനിർദേശങ്ങൾ ഇല്ല. കൈയെഴുത്തുപ്രതി പ്രസിദ്ധീകരണത്തിന് അനുമതി നൽകുന്നതിനുമുമ്പ് പാലിക്കേണ്ട പ്രക്രിയ വിശദീകരിക്കുന്നത് ആകും മാർഗനിർദേശങ്ങൾ.
