Uncategorized

ഐ.എം വിജയൻ, ഗീത ഗോപി, എം.കെ വർഗീസ്…; തൃശൂരിൽ പ്രമുഖരെ സ്ഥാനാർത്ഥിയാക്കാൻ നീക്കവുമായി BJP

Spread the love

നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ വിവിധ മണ്ഡലങ്ങളിൽ പ്രമുഖരെ സ്ഥാനാർത്ഥിയാക്കാൻ നീക്കവുമായി ബിജെപി. മണ്ഡലം – ജില്ലാ കോർക്കമ്മറ്റി അംഗങ്ങളിൽ നിന്ന് ലഭിച്ച നിർദേശങ്ങളിൽ പ്രമുഖരും ഇതര രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ഉൾപ്പെടും.ഫുട്ബോൾ താരം ഐ.എം വിജയൻ , സിപിഐ മുൻ എം.എൽ.എ ഗീത ഗോപി , തൃശൂർ മുൻ മേയർ എം.കെ വർഗീസ് തുടങ്ങിയവരുടെ പേരുകൾ വിവിധ മണ്ഡലങ്ങളിൽ നിർദേശിച്ചു. ബിജെപി നേതാക്കളായ മുൻ ഡിജിപി ജേക്കബ് തോമസിന്റെയും ചലചിത്രതാരം ദേവന്റെയും പേരുകളും മണ്ഡലം – ജില്ലാ കോർക്കമ്മറ്റി യോഗത്തിൽ ഉയർന്നു.

ഇന്നലെ തൃശൂരിൽ നടന്ന യോഗത്തിൽ പങ്കെടുത്തതത് ദേശീയ കൌൺസിൽ അംഗം പി.കെ കൃഷ്ണദാസും സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപനും പങ്കെടുത്തു. ബിജെപി മത്സരിക്കുന്ന 11 മണ്ഡലങ്ങളിൽ നിന്നായി മണ്ഡലം – ജില്ലാ കോർ കമ്മറ്റികൾ നിർദേശിച്ചത് 15 സ്താനാർത്ഥികളെയാണ്.

പട്ടികയിൽ നിന്ന് ദേശീയ നേതൃത്വം നടത്തുന്ന ഔട്ടർ സർവ്വേകളും പരിഗണിച്ച് കേന്ദ്ര പാർലമെന്റി ബോർഡ് അംഗീകാരം നൽകും.

സാധ്യതപട്ടികയിൽ ഇവർ

തൃശൂർ : കെ.കെ അനീഷ് കുമാർ , എം.ടി രമേശ്

ഒല്ലൂർ : ജേക്കബ് തോമസ് , എം കെ വർഗീസ്

നാട്ടിക : ഗീത ഗോപി , ഐ.എം വിജയൻ

പുതുക്കാട് : ദേവൻ , നാഗേഷ്

കൊടുങ്ങല്ലൂർ: ബി ഗോപാലകൃഷ്മൻ , എ ആർ ശ്രീകുമാർ

കുന്നംകുളം : നിവേദിത സുബ്രമണ്യം , കെ.കെ അനീഷ് കുമാർ , കെ.ആർ അനീഷ് മാസ്റ്റർ

വടക്കാഞ്ചേരി : ഉല്ലാസ് ബാബു , നിവേദിത സുബ്രമണ്യം

ഇരിങ്ങാലക്കുട : ജേക്കബ് തോമസ് , എ ആർ ശ്രീകുമാർ

മണലൂർ : എ.എൻ രാധാകൃഷ്ണൻ , കെ കെ അനീഷ് കുമാർ ,

ഗുരുവായൂർ : നിവേദിത സുബ്രമണ്യൻ , കെ.ആർ അനീഷ് മാസ്റ്റർ

ചേലക്കര : കെ ബാലകൃഷ്ണൻ.