Uncategorized

‘RRTS ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ, ആത്മാർത്ഥത ഇല്ലാത്ത നീക്കങ്ങൾ; ആത്മാർത്ഥതയുള്ള സർക്കാർ വരും, വികസന പദ്ധതികൾ നടപ്പിലാക്കും’; കെ സി വേണുഗോപാൽ

Spread the love

RRTS ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ആണെന്ന് കെ സി വേണുഗോപാൽ എം പി. ആത്മാർത്ഥത ഇല്ലാത്ത നീക്കങ്ങൾ. ആത്മാർത്ഥത ഉള്ള സർക്കാർ വരും. വികസന പദ്ധതികൾ നടപ്പിലാക്കും. വെയിറ്റ് ആൻഡ് സീ എന്നും കെ സി വേണുഗോപാൽ പറഞ്ഞു. സംസ്ഥാന ബജറ്റ് ഇടതു മുന്നണിയുടെ മാനിഫെസ്റ്റോ ആണ്.അതിനപ്പുറം ഒരു പ്രധാന്യവും ഇല്ല.അഞ്ചു വർഷം മുമ്പ് പുറത്തിറക്കിയ മാനിഫെസ്റ്റോ പോലും നടപ്പാക്കിയില്ല. പ്രഖ്യാപനം കൊണ്ട് മാത്രം ശമ്പള പരിഷ്കരണം നടപ്പാകില്ല. ക്ഷേമ പെൻഷൻ 2500 ആണ് മാനിഫെസ്റ്റോയിൽ പറഞ്ഞത്. അത് നടപ്പിലായോ. കേന്ദ്രത്തിൽ മോദിക്കെതിരെ പോരാടുന്നത് കോണ്ഗ്രസ് ആണ്. ഇക്കൊണോമിക് സർവേയേ ചോദ്യം ചെയ്തത് ആരാണ്. കേന്ദ്ര സർക്കാരിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്നത് കോണ്ഗ്രസ് ആണെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.

ശശി തരൂർ വിവാദം കൊണ്ട് നടന്നതും നീയേ ചാപ്പ കൊണ്ട് പോയി കൊല്ലിച്ചതും നീയേ ചാപ്പ. വാർത്ത മാധ്യമങ്ങൾ ഉണ്ടാക്കിയത്. തരൂർ കോണ്ഗ്രസ് പ്രവർത്തക സമിതി അംഗമാണ്. എതിരഭിപ്രായങ്ങളെ മാനിക്കുക എന്നതാണ് കോണ്ഗ്രസ് ശൈലി. 51 വെട്ടു ശൈലി ഞങ്ങൾക്ക് ഇല്ല. പ്രശ്നങ്ങൾ ചോദിച്ചു മനസ്സിലാക്കി പരിഹരിക്കുമെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.