Uncategorized

അജിത്ത് പവാറിന്റെ പിന്‍ഗാമിയാര്? ഉപമുഖ്യമന്ത്രി പദത്തിലേക്ക് സുനേത്ര പവാറിനെ കൊണ്ടുവരാന്‍ എന്‍സിപി

Spread the love

അജിത്ത് പവാര്‍ വിമാനപകടത്തില്‍ മരിച്ചതോടെ ഉപമുഖ്യമന്ത്രി പദത്തിലേക്ക് ഭാര്യ സുനേത്ര പവാറിനെ കൊണ്ട് വരാന്‍ എന്‍സിപി നീക്കം നടത്തുന്നു. ഇക്കാര്യമാവശ്യപ്പെട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് നേതൃത്വം ഉടന്‍ കത്ത് നല്‍കിയേക്കും. അതേസമയം എന്‍സിപികളുടെ ലയനത്തിനായി സമ്മര്‍ദ്ദം ചെലുത്തുകയാണ് എന്‍സിപി ശരദ് പവാര്‍ വിഭാഗം. (NCP Reunion Announcement )2023ല്‍ പാര്‍ട്ടി പിളര്‍ത്തിയ ശേഷം എന്‍സിപി ഔദ്യോഗിക പക്ഷത്തിന്റെ ദേശീയ അധ്യക്ഷനായിരുന്നു അജിത്ത് പവാര്‍.അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തോടെ ഇനി പാര്‍ട്ടിയെ ആര് നയിക്കും എന്ന കാര്യത്തിലാണ് ആദ്യത്തെ ഉത്തരം കിട്ടേണ്ടത്. നിലവില്‍ വര്‍ക്കിംഗ് പ്രസിഡന്റായ പ്രഫുല്‍ പട്ടേലാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. ഭാര്യ സുനേത്ര ഉപമുഖ്യയാവണമെന്നും അജിത് പവാറിന്റെ ബാരാമതി സീറ്റില്‍ മത്സരിക്കണമെന്നുമാണ് നിലവില്‍ ഉരുത്തിരിഞ്ഞ ധാരണ.നിലവില്‍ രാജ്യസഭാ എംപിയാണ് സുനേത്ര. എന്നാല്‍, രാഷ്ട്രീയത്തിലെ നേരിട്ട് ഇടപെട്ടുള്ള പരിചയക്കുറവ് സുനേത്രയ്ക്കുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കുടുംബപോര് നടന്ന ബാരാമതിയില്‍ സുപ്രിയാ സുലേക്കെതിരെ മത്സരിച്ച് വന്‍മാര്‍ജിനില്‍ പരാജയപ്പെട്ട ശേഷമാണ് രാജ്യസഭാ സീറ്റ് കിട്ടിയത്.

അതേസമയം, ഇരു എന്‍സിപികളും ലയനത്തിലേക്ക് നീങ്ങുന്നതിനിടെയാണ് അജിത്തിന്റെ വിയോഗം. ലയനമുണ്ടായാല്‍ ഏത് മുന്നണിയിലാവും പാര്‍ട്ടിയെന്നതാണ് പ്രധാന തര്‍ക്കം. പ്രതിപക്ഷത്തേക്ക് പോയാല്‍ പല പ്രധാന നേതാക്കളും പാര്‍ട്ടി വിട്ടേക്കാനും സാധ്യതയുണ്ട്. അജിത്ത് പവാര്‍ വിട വാങ്ങിയെങ്കിലും ലയന ചര്‍ച്ച വഴിമുട്ടരുതെന്നാണ് പവാര്‍ പക്ഷ നേതാക്കളുടെ നിലപാട്.