“വവ്വാൽ ” ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു
“ചിന്തിക്കാൻ ഒരൽപ്പം ഇടം ലഭിച്ചാൽ അവിടം ആവേശത്തിന്റെ കൂമ്പാരമാക്കും” എന്ന അവസ്ഥയിലാണ് വവ്വാൽ സിനിമയുടെ ഓരോ ആഴ്ചയിലേയും വരവുകൾ. ജെൻസി കിഡ്സിന്റെ ആവേശങ്ങളിൽ പ്രവീൺ അഭിനയിച്ച വേഷങ്ങൾ ശ്രദ്ധേയമാണ്. ഇപ്പോൾ അണിയറക്കാർ പുറത്തു വിട്ടിരിക്കുന്നത് അതുക്കും മേലെ എന്ന് പറയാവുന്ന, രൗദ്രത്തിലാറാടി നിൽക്കുന്ന അതിഗംഭീര ഭാവമോടെ തെയ്യവുമായി കണ്ണുടക്കി വലിച്ചു കീറാൻ തക്കത്തിൽ നോക്കിയുടക്കി നിൽക്കുന്ന പോസ്റ്ററാണ് പുറത്തു വിട്ടിരിക്കുന്നത്.അധികമാരും പറയാത്ത ജോണറിൽ വരുന്ന ചിത്രമാണ് വവ്വാൽ അതുകൊണ്ട് തന്നെ ഒത്തിരി ഇമോഷണൽ ഘടകങ്ങൾ ചിത്രത്തിൽ ഉണ്ടെന്നു തന്നെ വിലയിരുത്താം. കാടൻ രീതിയിലുള്ള ത്രില്ലെർ ആക്ഷൻ ആയിരിക്കും നമുക്ക് അനുമാനിക്കാം. മലയാളിക്ക് വളരെ പുതുമയുണർത്തുന്ന ചിലതൊളിപ്പിച്ചു വച്ച് ത്രില്ലടിപ്പിക്കുന്നതിൽ ചിത്രത്തിന്റെ അണിയറക്കാർ വിജയിച്ചിരിക്കുന്നൂ എന്ന് തന്നെ പറയാം എങ്കിലും. തെയ്യത്തിൽ യക്ഷഗാനത്തിന്റെ ചുട്ടികളും എഴുതി വച്ചിരിക്കുന്നതായിനാൽ രൗദ്രം കണക്കാനാണ് സാധ്യത എന്ന് അനുമാനിക്കുന്നൂ.ഷഹ്‌മോൻ ബി പറേലിൽ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന വവ്വാൽ എന്ന സിനിമയിൽ. മകരന്ദ് ദേശ് പാണ്ഡേ, അഭിമന്യു സിങ് മുത്തുകുമാർ , ലെവിൻ സൈമൺ ജോസഫ് എന്നിവർ ലീഡ് റോൾ ചെയ്യുന്നൂ. ലക്ഷ്മി ചപോർക്കർ നായികയാകുന്ന ചിത്രത്തിൽ, മണികണ്ഠൻ ആചാരി, സുധി കോപ്പ, പ്രവീൺ ടി ജെ, മെറിൻ ജോസ്, മൻരാജ്, ഗോകുലൻ, ജോജി കെ ജോൺ, ശ്രീജിത്ത് രവി, ജയശങ്കർ കരിമുട്ടം, ദിനേശ് ആലപ്പി, ഷഫീഖ്, തുടങ്ങി മുപ്പതിൽ പരം താരങ്ങൾ അണിനിരക്കുന്ന പോയട്രിക്കൽ ആക്ഷൻ ത്രില്ലെർ ബിഗ് ബഡ്ജറ്റ് സിനിമയാണിത്
ഓൺഡിമാൻഡ്‌സിന്റെ ബാനറിൽ ഷാമോൻ പി ബി നിർമിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ സുരീന്ദർ യാദവാണ്. ഛായാഗ്രഹണം-മനോജ് എം ജെ, പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കൽ, എഡിറ്റർ-ഫാസിൽ പി ഷഹ്‌മോൻ, സംഗീതം- ജോൺസൺ പീറ്റർ, ഗാനരചന-പി ബി എസ്, സുധാംശു, റീ റെക്കോർഡിങ് മിക്സർ – ഫസൽ എ ബക്കർ, പ്രൊഡക്ഷൻ കൺട്രോളർ-അനിൽ മാത്യു, മേക്കപ്പ്-സന്തോഷ് വെൺപകൽ, കോസ്റ്റ്യും ഡിസൈനർ – ഭക്തൻ മങ്ങാട്, ഫയർ ആൻഡ് ഗൺ: ഗൺ രാജേന്ദ്രൻ, കോറിയോഗ്രാഫി – അഭിലാഷ് കൊച്ചി, കളറിസ്റ്റ് – ലിജു പ്രഭാകർ, സംഘട്ടനം – നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ് – ആഷിഖ് ദിൽജിത്ത്, പി ആർ ഒ – എ എസ് ദിനേശ്, സതീഷ് എരിയാളത്ത്, ഗുണ, സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒപ്പറ, ഹോട്ട് ആന്റ് സോർ, ഡിസൈൻ – കോളിൻസ് ലിയോഫിൽ.
