‘രാജേന്ദ്രനെ സഖാക്കൾ കൈകാര്യം ചെയ്യണം, പണ്ട് ചെയ്യാൻ മടിച്ചതൊന്നും ചെയ്യിപ്പിക്കരുത്’; എസ് രാജേന്ദ്രനെതിരെ ഭീഷണിയുമായി എംഎം മണി
എസ് രാജേന്ദ്രനെതിരെ ഭീഷണിയുമായി സിപിഐഎം നേതാവ് എംഎം മണി. രാജേന്ദ്രനെ സഖാക്കൾ കൈകാര്യം ചെയ്യണം. പണ്ട് ചെയ്യാൻ മടിച്ചതൊന്നും ഞങ്ങളെക്കൊണ്ട് ചെയ്യിപ്പിക്കരുതെന്നും എംഎം മണി മുന്നറിയിപ്പ് നൽകി.മൂന്നാറിൽ നടന്ന പൊതുയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷമിച്ചു നിൽക്കുന്നതാണ്. പാർട്ടിയെ വെല്ലുവിളിച്ചാൽ എന്ത് ചെയ്യണമെന്ന് അറിയാം. ആർഎസ്എസിലോ ബിജെപിയിലോ ഏത് പൂനായിൽ ചേർന്നാലും സിപിഐഎമ്മിന് ഒരു കോപ്പും ഇല്ല. ഉണ്ട ചോറിന് നന്ദി കാണിക്കണമെന്നും എം എം മണി വിമർശിച്ചു.
രാജേന്ദ്രനും ഭാര്യക്കും ജീവിതകാലം മുഴുവൻ പെൻഷൻ മേടിച്ച് ഞണ്ണാം. രാജേന്ദ്രൻ ചത്തു പോയാൽ ഭാര്യക്ക് പെൻഷൻ കിട്ടും. ജനിച്ചപ്പോൾ മുതൽ എംഎൽഎ ആക്കി ചുമക്കാനുള്ള ബാധ്യത പാർട്ടിക്ക് ഇല്ല. പാർട്ടിയിൽനിന്ന് ആനുകൂല്യങ്ങൾ നേടിയെടുത്ത് വെല്ലുവിളിച്ചാൽ എംഎം മണി ആണെങ്കിലും തല്ലിക്കൊല്ലണം എന്നും എം എം മണി കൂട്ടിച്ചേർത്തു.
