KeralaTop News

‘നിലമ്പൂര്‍ തിരഞ്ഞെടുപ്പ് സെമിഫൈനല്‍; ലീഗ് എന്നും യുഡിഎഫിനൊപ്പം’ ; പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

Spread the love

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് സെമിഫൈനലാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. നിലമ്പൂര്‍ തിരഞ്ഞെടുപ്പിന് കാരണം ജനങ്ങളുടെ പ്രശ്‌നങ്ങളാണ്. ലീഗ് എന്നും യുഡിഎഫിനൊപ്പമാണ്. യുഡിഎഫ് കണ്‍വെന്‍ഷനുകളില്‍ നിന്ന് മുസ്ലീം ലീഗ് വിട്ടുനിന്നു എന്നത് അപ്രസക്തമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ തിരഞ്ഞെടുപ്പ് രണ്ട് മുന്നണികള്‍ തമ്മിലുള്ള മത്സരമാണല്ലോ. ഐക്യ ജനാധിപത്യ മുന്നണിയും ഇടതുപക്ഷ മുന്നണിയും തമ്മിലുള്ള മത്സരമാണ്. ഇടതുപക്ഷത്തിന്റെ ഭരണം കാരണം ജനങ്ങള്‍ പൊറുതിമുട്ടിയ സാഹചര്യമാണുള്ളത്. എല്ലാവരും പറയും പോലെ ഇതൊരു സെമി ഫൈനലാണ്. ഫൈനല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വരാനിരിക്കുന്നു. ആ വിജയത്തിലേക്കാണ് യുഡിഎഫ് നീങ്ങിക്കൊണ്ടിരിക്കുന്നത് – അദ്ദേഹം പറഞ്ഞു. ചിലര്‍ ലൂസ്‌ഴ്‌സ് ഫൈനലിലാണ്. എല്‍ഡിഎഫ് പോസ്റ്റര്‍ കണ്ടു തുടരും എന്ന്. നിലമ്പൂരിലെ തുടരും എന്നത് മുന്‍ ഉപതിരെഞ്ഞെടുപ്പുകളില്‍ യുഡിഎഫ് നേടിയ വിജയമാണ്. ലീഗ് എന്നും യുഡിഎഫിന് ഒപ്പമാണ്. നിലമ്പൂര്‍ തിരഞ്ഞെടുപ്പിന് കാരണം ജനങ്ങളുടെ പ്രശ്‌നങ്ങളാണ് – അദ്ദേഹം വ്യക്തമാക്കി. നിലപാട് മാറ്റിയത് വെല്‍ഫയര്‍ പാര്‍ട്ടിയാണെന്നും യുഡിഎഫ് കണ്‍വെന്‍ഷനില്‍ നിന്ന് മുസ്ലിം ലീഗ് വിട്ടുനിന്നു എന്നത് അപ്രസക്തമായ കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര മര്യാദകള്‍ക്ക് എതിരാണ് ഇസ്രായേല്‍ എപ്പോഴും ചെയ്ത് കൊണ്ടിരിക്കുന്നതെന്ന് ഇറാന്‍ -ഇസ്രയേല്‍ വിഷയത്തെ പ്രതിപാദിച്ചുകൊണ്ട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇറാന്‍ നടത്തുന്നത് പ്രതിരോധമാണെന്നും അദ്ദേഹം വ്യക്തമാക്കി.