KeralaTop News

പ്രാർത്ഥനയിലൂടെ കുടുംബ പ്രശ്‌നങ്ങൾ മാറ്റി കൊടുക്കാമെന്നുപറഞ്ഞ് പീഡനം; എളമക്കരയിൽ ഒരാൾ അറസ്റ്റിൽ, നാല് ലക്ഷം കവർന്നെന്നും യുവതി

Spread the love

പ്രാർത്ഥനയുടെ മറവിൽ പീഡനം നടത്തിയ പ്രതി അറസ്റ്റിൽ. എളമക്കര പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ബാബു ജോസഫ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കയ്യിൽ ഉണ്ടായിരുന്ന 4 ലക്ഷം രൂപ തട്ടിയെടുത്തു എന്നും പരാതിയിൽ പറയുന്നു.

യുവതിയുടെ കുടുംബത്തിലെ ചില പ്രശ്‌നങ്ങൾ പ്രാർത്ഥനയിലൂടെ മാറ്റി കൊടുക്കാം എന്നുപറഞ്ഞാണ് യുവതിയുമായി അടുപ്പം സ്ഥാപിച്ചത്. പിന്നീട് യുവതിയുടെ കയ്യിൽ നിന്നും പല തവണയായി പ്രാർത്ഥനയുടെ ആവശ്യങ്ങൾ പറഞ്ഞ് 4 ലക്ഷം രൂപവരെ വാങ്ങി.

ഇതിന് ശേഷം ഇയ്യാൾ പരാതിക്കാരിയെ മർദിച്ചുവെന്നും പറയുന്നു. യുവതിയുടെ പരാതിയിലാണ് പ്രതിയെ അറസ്റ് ചെയ്തത്. ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കും.