‘എന്റെ കാറും അതിർത്തിയിൽ വച്ച് പരിശോധിച്ചു, രാഹുലും ഷാഫിയും രാഷ്ട്രീയം നിർത്തി വല്ല കോമഡി സീരിയലിലും അഭിനയിക്കണം’: അബ്ദുള്ളക്കുട്ടി
ഷാഫി പറമ്പിൽ എംപിക്കെതിരെ വിമർശനവുമായി ബിജെപി നേതാവ് അബ്ദുള്ളക്കുട്ടി. രാഹുലും ഷാഫിയും രാഷ്ട്രീയ പ്രവർത്തനം നിർത്തി വല്ല കോമഡി സീരിയലിലും അഭിനയിക്കണമെന്ന് അബ്ദുള്ളക്കുട്ടി. തന്റെ കാറും അതിർത്തിയിൽ വച്ച് പരിശോധിച്ചു. ഇത് ഇലക്ഷന്റെ സ്വാഭാവിക നടപടിക്രമം. പരിഹാസ്യമാണ്.ദേശീയപാതയുടെ നേട്ടവും കോട്ടവും ഏറ്റെടുക്കാൻ ബിജെപി തയ്യാറാണ്.
ബിജെപിക്ക് വളരെ അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലമ്പൂര്. മണ്ഡലത്തിന്റെ വികസനം മുരടിപ്പ് തെരഞ്ഞെടുപ്പിൽ ചർച്ചയായി. രണ്ടു മുന്നണികളും തീവ്രവാദികളുടെ വോട്ടിനുവേണ്ടി പരക്കം പായുന്നു. പിണറായി കാലം ആയതുകൊണ്ട് ഗോവിന്ദൻ മാഷ് രക്ഷപ്പെട്ടു.
മുൻപാണെങ്കിൽ സിപിഐഎമ്മിന് അകത്ത് അദ്ദേഹം ഉണ്ടാകില്ല. നാലു വോട്ടിനുവേണ്ടി മദനിയെ ന്യായീകരിക്കുന്നു. സ്വരാജ് എസ്എഫ്ഐ നേതാവാകുമ്പോൾ ആണ് പിഡിപി കാർ എസ്എഫ്ഐ പ്രവർത്തകനെ വെട്ടിക്കൊന്നത്.ആര്യാടൻ വലിയ സെക്കുലർ ആയിരുന്നു. മകൻ ഇപ്പോൾ ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് പിടിച്ച് നടക്കുകയാണെന്നും അബ്ദുള്ളക്കുട്ടി വിമർശിച്ചു.
ഗാസയിലെ ആളുകൾ പോലും ഹമാസിനെ തള്ളിപ്പറയുമ്പോൾ ജമാഅത്ത് ഇസ്ലാമി അംഗീകരിക്കുന്നു. ഇവരുമായി ചേരാൻ വി ഡി സതീശനും കെ സി വേണുഗോപാലിനും ഉളുപ്പില്ലേ. ആര്യാടൻ ഷൗക്കത്തിനോട് മുഹമ്മദിൻറെ ആത്മാവു പോലും പൊറുക്കില്ല.
പാകിസ്താൻ ഒരു തെമ്മാടി രാജ്യമാണെന്ന് പറയാൻ പിണറായിക്ക് ധൈര്യമുണ്ടോ. പാകിസ്താൻ ഒരു റൗഡി രാജ്യമാണെന്ന് പറയാൻ റിയാസിന് ധൈര്യമുണ്ടോ. പിണറായിയും റിയാസും മുസ്ലീങ്ങളെ അണ്ടറസ്റ്റ്മേറ്റ് ചെയ്യുന്നു.
സൗദി അറേബ്യ അടക്കം ഒരു ഇസ്ലാമിക രാജ്യങ്ങളും ഹമാസിനെ പിന്തുണയ്ക്കുന്നില്ല. അങ്ങനെ പറഞ്ഞാൽ വോട്ട് കിട്ടുന്ന കാലമല്ല.മലപ്പുറത്തെ തട്ടമിട്ട കുട്ടികൾ എൻട്രൻസ് പരീക്ഷ ഒന്നാം റാങ്കിൽ പാസാകുന്ന കാലത്താണ് ജീവിക്കുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
