Thursday, March 12, 2026
Latest:
KeralaTop News

ഇടുക്കിയില്‍ കാട്ടാന ആക്രമണം; ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

Spread the love

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. സീത (54) ആണ് മരിച്ചത്. ഇടുക്കി പീരുമേടിനു സമീപം വനത്തിനുള്ളില്‍ വച്ചാണ് കാട്ടാന ആക്രമിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്.

മരിച്ച സീതയുടെ ഭര്‍ത്താവ് ബിനുവിനും കാട്ടാന ആക്രമണത്തില്‍ പരുക്കുണ്ട്. അദ്ദേഹം പീരുമേട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യയും ഭര്‍ത്താവും രണ്ടു മക്കളും ആണ് വന വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയത്. ജനവാസ മേഖലയോട് ചേര്‍ന്നുള്ള വനമേഖലയിലാണ് കാട്ടാന ആക്രമണം. പ്ലാക്കത്തടം എന്ന ഈ പ്രദേശത്ത് കഴിഞ്ഞ കുറച്ചു നാളുകളായി കാട്ടാന ശല്യം രൂക്ഷമായിരുന്നു.