NationalTop News

എയർ ഇന്ത്യയിൽ ലണ്ടനിൽ എത്തിയതേ ഉള്ളൂ, അപ്പോഴാണ് വിവരമറിയുന്നത്; എന്റെ ഹൃദയം ദുരന്തബാധിതർക്കൊപ്പം: ശശി തരൂർ എം പി

Spread the love

അഹമ്മദാബാദ് വിമാനാപകടത്തിൽ പ്രതികരണവുമായി ശശി തരൂർ എം പി. ഇപ്പോൾ ലണ്ടനിൽ എത്തിയതേ ഉള്ളൂ. എയർ ഇന്ത്യ വിമാനത്തിലായിരുന്നു യാത്രയെന്നും ശശി തരൂർ എംപി എക്‌സിൽ കുറിച്ചു. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു തരൂരിന്‍റെ ട്വീറ്റ്.

ഡൽഹി വിമാനത്താവളത്തിൽ നിന്നാണ് താൻ ലണ്ടനിലേക്ക് പുറപ്പെട്ടതെന്നും അദ്ദേഹം അറിയിച്ചു. വിമാനമിറങ്ങിയപ്പോഴാണ് സങ്കടകരമായ വിവരം അറിയുന്നത്. തന്റെ ഹൃദയം ദുരന്തബാധിതർക്കും അവരുടെ കുടുംബത്തിനുമൊപ്പമാണെന്നും തരൂർ ട്വീറ്റ് ചെയ്തു.

”എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിൽ നിന്ന് ലണ്ടനിൽ എത്തിയതേയുള്ളൂ, വിമാനമിറങ്ങിയപ്പോഴാണ് സങ്കടകരമായ വിവരം അറിയുന്നത്. എന്റെ ഹൃദയം ദുരന്തബാധിതർക്കും അവരുടെ കുടുംബത്തിനുമൊപ്പം”- ശശി തരൂർ എക്‌സിൽ കുറിച്ചു.

അതേസമയം അഹമ്മദാബാദ് വിമാനാപകടത്തിൽ 294 പേർ അപകടത്തിൽ മരിച്ചുവെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 53 പ്രദേശവാസികൾ മരിച്ചുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു.