KeralaTop News

ഇസ്രയേൽ എല്ലാ കാലത്തും തെമ്മാടി രാഷ്ട്രം; ലോകസമാധാനം നശിപ്പിക്കുന്ന നടപടി: മുഖ്യമന്ത്രി

Spread the love

ഇറാനെതിരായ ഇസ്രയേൽ ആക്രമണം ലോകസമാധാനത്തിന് ഭീഷണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇസ്രയേൽ എല്ലാ കാലത്തും തെമ്മാടി രാഷ്ട്രം. ലോകസമാധാനം നശിപ്പിക്കുന്ന നടപടിയാണ് ഇസ്രായേലിന്റെത്. അത്യന്തം സ്ഫോടനാത്കമായ വിവരങ്ങളാണ് പുറത്തുവരുന്നത്. ഇറാന് നേരെയുണ്ടായ ആക്രമണം ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പണ്ടേ ലോക തെമ്മാടിയായിട്ടുള്ള രാഷ്ട്രമാണ് ഇസ്രയേൽ. ലോകത്ത് സാധാരണ​ഗതിയിലുള്ള ഒരു മര്യാദയും പാലിക്കേണ്ടതില്ല എന്ന നിലപാടാണ് ഇസ്രയേലിന്. അമേരിക്കയുടെ പിന്തുണയിൽ എന്തുമാകാം എന്ന ധിക്കാരപരമായ ധിക്കാരപരമായ സമീപനമാണ് അവർ പുലർത്തുന്നത്. സമാധാനകാക്ഷികളായ എല്ലാവരും ഈ ആക്രമണത്തെ എതിർക്കാനും അപലപിക്കാനും തയ്യാറാകണം- മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

അഹമ്മദാബാദ് വിമാന അപകടം. രാജ്യത്തെ നടുക്കിയ ഏറ്റവും വലിയ ദുരന്തം എന്ന് മുഖ്യമന്ത്രി പറഞ്ഞു. മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. അപകടത്തിന്റെ കാരണം കണ്ടെത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.