KeralaTop News

‘വീടുകളിൽ ചെന്ന് വർഗീയത പറയുകയാണ് സിപിഐഎം, മദനിയെ കുറിച്ച് ഏറ്റവും മോശമായി പറഞ്ഞത് സിപിഐഎം’: വി ഡി സതീശൻ

Spread the love

തെരഞ്ഞെടുപ്പ് ആകുമ്പോൾ മുഖ്യമന്ത്രി പലസ്തീനെ കൂട്ടുപിടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഈ തെരഞ്ഞെടുപ്പിനെ കഴിഞ്ഞ 9 വർഷത്തെ ഭരണം പറഞ്ഞു നേരിടാൻ മുഖ്യമന്ത്രി തയ്യാറുണ്ടോ?. ഇപ്പോ പലസ്തീനെ പിടിച്ച് ഇറങ്ങിയിരിക്കുകയാണ്.

മുഖ്യമന്ത്രി പറഞ്ഞത് യുഡിഎഫ് വർഗീയതയുമായി സന്ധി ചെയ്‌തു എന്നാണ്. അവരുടെ പിന്തുണ വാങ്ങിയ ആളാണ് ഈ പറയുന്നത്. കേരളത്തിൽ ഒരു മുഖ്യമന്ത്രിയും ഇതുപോലെ മാറ്റി പറഞ്ഞട്ടില്ല. സിപിഐഎം ഇപ്പോൾ പച്ചയ്ക്ക് വർഗീയത പറയുന്നു.

വീടുകളിൽ ചെന്ന് വർഗീയത പറയുകയാണ് സിപിഐഎം. മദനിയെ കുറിച്ച് ഏറ്റവും മോശമായി പറഞ്ഞത് സിപിഐഎം. ഒരാളും അധിക്ഷേപിക്കാത്തത് പോലെ മദനിയെ സിപിഐഎം അധിക്ഷേപിച്ചു. എന്നിട്ട് അവരുടെ പിന്തുണ സിപിഐഎം വാങ്ങിയെന്നും വി ഡി സതീശൻ വിമർശിച്ചു.
കാട്ടന ആക്രമണത്തിൽ ഇന്നും ഒരു സ്ത്രീ മരിച്ചു. സർക്കാർ ഒന്നും ചെയ്യുന്നില്ല. ജനങ്ങളെ മൃഗങ്ങൾക്ക് വിട്ടുക്കൊടുത്തിരിക്കുകയാണ്. പാലക്കാട് നീലപ്പെട്ടിയായിട്ട് ഇറങ്ങി. നിലമ്പൂരിൽ പന്നിക്കെണിയായിരുന്നു. നീലപ്പെട്ടി കൊണ്ട് ഓടിയത് പോലെ പന്നിക്കെണിയുമായി ഓടിയില്ല.

സാംസ്കാരിക പ്രവർത്തകർ നിക്ഷ്പക്ഷരാണ് എന്ന് പറഞ്ഞു വോട്ട് പിടിക്കുന്നു. നിക്ഷ്പക്ഷതയുടെ മുഖംമൂടി അണിഞ്ഞു വോട്ട് പിടിക്കുന്നതാണ് വിമർശിച്ചത്. പുകസയുടെ പ്രവർത്തകർ വോട്ട് പിടിക്കാൻ വന്നാൽ പ്രശ്നമില്ല. അതിനെ ചോദ്യം ചെയ്യറും ഇല്ല. പുകസയുടെ പ്രവർത്തകർ സിപിഐഎമ്മുകരാണെന്നും സതീശൻ വിമർശിച്ചു.