NationalTop News

പ്രധാനമന്ത്രി അഹമ്മദാബാദിൽ; ആശുപത്രിയിലെത്തി പരുക്കേറ്റവരെ കാണും

Spread the love

പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനദുരന്തമുണ്ടായ അഹമ്മദാബാദ് വിമാനത്താവളം സന്ദർശിക്കുന്നു. അപകടത്തിൽ പരുക്കേറ്റവരേയും പ്രധാനമന്ത്രി കാണുമെന്നാണ് സൂചന. 290 പേരാണ് വിമാനദുരന്തത്തിൽ മരിച്ചത്. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരുമാണ് മരിച്ചത്. മരിച്ചവരിൽ 49 പേർ പ്രദേശവാസികളാണ്. ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.

യാത്രക്കാർക്ക് പുറമേ മെഡിക്കൽ വിദ്യാർത്ഥികളും പ്രദേശവാസികളും അടക്കം 49 പേർ മരിച്ചു. എയർ ഇന്ത്യയുടെ AI 171 വിമാനമാണ് ടേക്ക് ഓഫിനിടെ മേഘാനി നഗറിലെ ജനവാസ മേഖലയോട് ചേർന്ന പ്രദേശത്ത് തകർന്നുവീണത്.

ആകെ ഒരേയൊരാൾ മാത്രമേ വിമാന ദുരന്തത്തെ അതിജീവിച്ചുളളൂ. 40 വയസുകാരനായ വിശ്വാസ് കുമാർ രമേശ് എന്നയാളാണ് എമർജൻസി എക്‌സിറ്റ് വഴി അത്ഭുതകരമായി രക്ഷപ്പെട്ടത്. പരുക്കുകളോടെ അദ്ദേഹം സിവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരികയാണ്. വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും ഒരുപോലെ തകരാറിലായതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. വിമാനത്തിന്റെ ബ്ലാക് ബോക്‌സ് വീണ്ടെടുത്ത് പരിശോധനകൾ നടത്തിവരികയാണ്.