KeralaTop News

സർവകലാശാലകളിൽ പഠിപ്പിച്ചാലും ഇല്ലെങ്കിലും എന്റെ പാട്ട് എല്ലാവരും കേൾക്കും; ഇത് എന്റെ ജോലി , വേടൻ

Spread the love

കാലിക്കറ്റ് സർവകലാശാല സിലബസിൽ ഉൾപ്പെടുത്തിയ വേടന്റെ പാട്ട് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അനുകൂല സിൻഡിക്കേറ്റ് അംഗം വൈസ് ചാൻസലർക്ക് പരാതി നൽകിയ സംഭവത്തിൽ പ്രതികരണവുമായി റാപ്പർ വേടൻ. സിലബസിൽ തന്റെ പാട്ട് ഉൾപ്പെടുത്തിയത് ഭാഗ്യമായി കരുതുന്നു.
സർവകലാശാലകളിൽ പഠിപ്പിച്ചാലും ഇല്ലെങ്കിലും എല്ലാവരും എന്റെ പാട്ട് കേൾക്കും. ഇതാണ് തന്റെ ജോലി അത് തുടർന്നുകൊണ്ടിരിക്കും. ഇത് നിർത്താൻ ഒരു പദ്ധതിയില്ല. തന്റെ നിലപാടുകളിലുള്ള പ്രകോപനം കാരണമാകാം ഈ പരാതിയെന്നും വേടൻ പ്രതികരിച്ചു.

വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാല ബിഎ മലയാളം സിലബസിൽ ഉൾപ്പെടുത്തിയതിനെതിരെയാണ് ഇപ്പോൾ ബിജെപി അനുകൂല സിൻഡിക്കേറ്റ് അംഗം രംഗത്ത് വരുന്നത്.വേടന്റെ പാട്ട് ഉൾപ്പെടുത്തിയത് പ്രതിഷേധാർഹമാണെന്ന് സിൻഡിക്കേറ്റ് അംഗം എകെ അനുരാജ് വി സി ഡോ രവീന്ദ്രന് നൽകിയ പരാതിയിൽ ചൂണ്ടി കാണിക്കുന്നു.വേടന്റെ പാട്ടുകൾ ഭാരതീയ സംസ്കാരത്തെ വെല്ലുവിളിക്കുന്നത് ആണെന്ന് എകെ അനുരാജ് പറഞ്ഞു.

സമൂഹത്തിലെ വലിയ വിഭാഗത്തെ എതിർക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന പാട്ടുകളാണ് വേടന്റെത്. ഇസ്ലാം ,ദളിത് ,ഇടത് കൂട്ടായ്മകളെ ശ്രവിക്കുന്നവരുടെ ആശയങ്ങൾക്ക് ഊർജ്ജം പകരുന്നതാണ് വേടന്റെ പാട്ടുകൾ എന്നും എകെ അനുരാജ് പറയുന്നു. ഭൂമി ഞാൻ വാഴുന്നിടം എന്ന വേടന്റെ പാട്ട് മൈക്കിൾ ജാക്സന്റെ പാട്ടിനൊപ്പം താരമ്യ പഠനത്തിനായാണ് സർവകലാശാല ഉൾപ്പെടുത്തിയത്.