KeralaTop News

സെക്രട്ടറിയേറ്റിൽ യുവതി സ്ഥലം മാറിപ്പോയ ഉടൻ ശുദ്ധികലശം നടത്തിയ സംഭവം; പൊലീസിന് പരാതി കൈമാറി

Spread the love

സെക്രട്ടറിയേറ്റിലെ ജീവനക്കാരിയായിരുന്ന പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട യുവതി സ്ഥലം മാറിയപ്പോൾ ശുദ്ധികലശം നടത്തിയ സംഭവത്തിൽ പൊലീസിന് പരാതി കൈമാറി. എസ് സി – എസ് ടി കമ്മീഷനിൽ ലഭിച്ച പരാതി കൻ്റോൺമെൻ്റ് പൊലീസിനും കൈമാറി. സംഭവത്തിൽ ഇരുകൂട്ടരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. അടുത്ത ദിവസങ്ങളിലായി ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കാനാണ് തീരുമാനം.

സെക്രട്ടറിയേറ്റിൽ അഡ്മിമിസ്ട്രെഷൻ വിഭാഗത്തിൽ അറ്റൻഡർ ആയിരുന്ന യുവതിക്ക് ഏപ്രിൽ ആദ്യവാരമാണ് ദേവസ്വം സെക്രട്ടറിയുടെ ഓഫിസിലേക്ക് സ്ഥലം മാറ്റം ലഭിക്കുന്നത്. പിന്നീട് മറന്നുവെച്ച ബാഗ് എടുക്കാനായി മെയ് മാസത്തിൽ ഓഫീസിൽ എത്തിയപ്പോഴാണ് ഇവര്‍ ഉപയോഗിച്ച മേശയും കസേരയും സെക്രട്ടറിയേറ്റ് അസിറ്റന്റ് കഴുകി മാറ്റിയെന്നും ശുദ്ധികലശം നടത്തിയെന്നും മറ്റ് ജീവനക്കാർ യുവതിയോട് പറഞ്ഞത്.

പിന്നീട് യുവതി എസ്‌സി- എസ്ടി കമ്മീഷന് മെയ് 30ന് പരാതി നൽകുകയും. 20 ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നും പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് കമ്മീഷൻ നിർദേശം നല്കുകയും ചെയ്തിരുന്നു. സെക്രട്ടറിയേറ്റിലെ ഭരണാനുകൂല സര്‍വീസ് സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ഭാരവാഹി കൂടിയാണ് സെക്രട്ടറിയേറ്റ് അസിറ്റന്റ്.