KeralaTop News

തീ അണയ്ക്കാൻ ഡ്രൈ കെമിക്കൽ പൗഡർ വിതറി; കപ്പൽ ഉൾക്കടലിലേക്ക് മാറ്റാൻ ശ്രമം

Spread the love

അറബിക്കടലിൽ അപകടത്തിൽപ്പെട്ട വാൻഹായ് 503 ചരക്കു കപ്പലിലെ തീ നിയന്ത്രണവിധേയമാക്കാൻ ശ്രമം തുടരുന്നു. നിലവിൽ കപ്പൽ നിയന്ത്രണവിധേയമെന്ന് കോസ്റ്റ്ഗാർഡ്. ചരക്കുകപ്പൽ കൂടുതൽ ഉൾക്കടലിലേക്ക് മാറ്റാനാണ് ശ്രമം. കപ്പലിലെ തീയണയ്ക്കാൻ ഹെലികോപ്റ്ററിൽ നിന്ന് ഡ്രൈ കെമിക്കൽ പൗഡർ വിതറി.

തീ കൂടുതൽ വ്യാപിക്കുന്നത് തടയുന്നതിനായി നേവിയുടെ ഹെലികോപ്റ്ററിൽ ഡ്രൈ കെമിക്കൽ പൗഡർ കപ്പലിലെ തീപിടിച്ച ഭാഗങ്ങളിൽ വിതറിയത് . ഇതോടെ തീപിടിക്കുന്ന ഭാഗങ്ങളിലെ ഓക്സിജന്റെ സാന്നിധ്യം ഇല്ലാതാകും. ഈ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതും നിയന്ത്രിക്കാൻ സാധിക്കും. സോഡിയം ബൈകാർബണേറ്റ്, പൊട്ടാസ്യം ബൈ കാർബണേറ്റ് എന്നിവയാണ് ഡ്രൈ കെമിക്കലുകൾ ആയി ഉപയോഗിക്കുന്നത്. തീ നിയന്ത്രണവിധേയം ആയതിന് പിന്നാലെ ഒഴുകിനടന്ന കപ്പലിനെ നിയന്ത്രിക്കാൻ സാധിച്ചതും രക്ഷാപ്രവർത്തനത്തിലെ വലിയ ചുവടുവെപ്പാണ്.

കപ്പലിലെ കൂടുതൽ ഉൾക്കടലിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നിലവിൽ നടക്കുന്നത്. അതിനായി ഇന്നലെ വിദഗ്ദ്ധ സംഘം എത്തി. ഹെലികോപ്റ്ററിൽ കപ്പലിന്റെ ബോ ഭാഗത്തിറങ്ങി കപ്പലിന്റെ മുൻവശത്തെ കൊളുത്തിൽ വടംകെട്ടി കോസ്റ്റുകാർഡ് കപ്പലായ സമുദ്ര പ്രഹരുമായി ബന്ധിപ്പിച്ചാണ് നിയന്ത്രിക്കുന്നത്. ഇന്നും അത് തന്നെ തുടരും. കപ്പലിന്റെ നിയന്ത്രണം പൂർണമായും ലഭിച്ച ശേഷം കാലാവസ്ഥ കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രമായിരിക്കും ഉൾക്കടലിലേക്ക് എത്തിക്കാൻ സാധിക്കുക. കപ്പലിലെ തീ നിയന്ത്രണ വിധേയമാണെങ്കിലും പൂർണമായി നിയന്ത്രിക്കാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഡ്രൈ കെമിക്കൽ പൗഡർ വിതറികൊണ്ടുള്ള രക്ഷാ പ്രവർത്തനം കോസ്റ്റ് ഗാർഡ് ആരംഭിച്ചിട്ടുള്ളത്.അതേസമയം, കപ്പലിൽ നിന്ന് കാണാതായ ജീവനക്കാർക്കായുള്ള തിരച്ചിൽ തുടരുകയാണ്. നാല് ജീവനക്കാരെയാണ് നിലവിൽ കണ്ടെത്താനുള്ളത്. കപ്പലിൽ ആകെ 22 ജീവനക്കാർ ഉണ്ടായിരുന്നത്. ഇവരിൽ പലരും അപകടസമയത്ത് സുരക്ഷാ ബോട്ടിൽ കയറി രക്ഷപ്പെടുകയായിരുന്നു.