KeralaTop News

തുറിച്ചു നോക്കിയെന്ന തെറ്റിദ്ധാരണ; കൊല്ലത്ത് യുവാവിന് ക്രൂരമർദ്ദനം

Spread the love

തുറിച്ചു നോക്കിയെന്ന തെറ്റിദ്ധാരണമൂലം യുവാവിന് ക്രൂരമർദ്ദനം. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം ഉണ്ടായത്. എറണാകുളം സ്വദേശി ജൻസീറിനെയാണ് രണ്ടംഗ സംഘം മർദിച്ചത്. ജൻസീറിൻ്റെ മുഖത്തും നെഞ്ചത്തും ഇടിച്ച് പരുക്കേൽപ്പിച്ചു.

മർദ്ദനത്തിൻ്റെ CCTV ദൃശ്യങ്ങൾ 24 ന്. കരുനാഗപ്പള്ളി എക്സലൻസി ബാറിന് മുന്നിൽ വെച്ചാണ് മർദ്ദനം ഉണ്ടായത്. മൈനാഗപ്പള്ളി സ്വദേശി അൽ അമീൻ, ഷാഫി എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിൻ്റെ പിടിയിലായത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.