KeralaTop News

‘വിയോജിപ്പ് രേഖപ്പെടുത്താനുളള ജനാധിപത്യയിടം സമസ്തയിലുണ്ട് ‘; പുകഴ്ത്തി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

Spread the love

സമസ്തയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും. കേരളത്തിന്റെ സാംസ്‌കാരിക-സാമൂഹിക മേഖലയില്‍ കലര്‍ന്നൊഴുകുന്ന പ്രസ്ഥാനമാണ് സമസ്തയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് ഒരു ദുരനുഭവവും സമസ്തയ്ക്ക് നേരിടേണ്ടി വന്നിട്ടില്ല. അങ്ങനെ തന്നെ മുന്നോട്ടു പോകാമെന്നും പിണറായി വിജയന്‍ പറഞ്ഞു. സമസ്ത ചരിത്രം- കോഫി ടേബിള്‍ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലം കേരള സമൂഹത്തിന്റെ സാമൂഹിക സാംസ്‌കാരിക സാമ്പത്തിക മുന്നേറ്റങ്ങള്‍ക്കൊപ്പം കലര്‍ന്നൊഴുകുന്ന പ്രസ്ഥാനമാണ് സമസ്ത. കേരളത്തില്‍ ജീവിക്കുന്ന എല്ലാവര്‍ക്കും സമസ്ത എന്താണെന്ന് അറിയാം. വെളിച്ചം നല്‍കുന്നതാണെങ്കില്‍ മാത്രമേ ഏതൊരു ആശയവും സമൂഹത്തിന് സ്വീകാര്യമാവുകയുള്ളൂ. വെളിച്ചം നല്‍കാന്‍ കഴിയാത്ത സംഘടനകള്‍ക്കാണ് നിലനില്‍പ്പ് ഇല്ലാത്തത്. സമസ്ത അങ്ങനെയല്ല. സമസ്ത പല അഭിപ്രായങ്ങളും മുന്നോട്ട് വയ്ക്കുന്നുണ്ട്. അതില്‍ പല കാര്യങ്ങളിലും തനിക്ക് യോജിപ്പും വിയോജിപ്പും ഉണ്ട്. ആ വിയോജിപ്പ് രേഖപ്പെടുത്താനുളള ജനാധിപത്യയിടമുണ്ട് എന്നതാണ് ശ്രദ്ധേയം. ചില രാഷ്ട്രീയ പാര്‍ട്ടികളില്‍ പോലും അതില്ല – അദ്ദേഹം വ്യക്തമാക്കി.
മലപ്പുറത്തും മലബാറിലുമുള്ള വിദ്യാര്‍ഥികളാണ് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മെരിറ്റില്‍ പഠിക്കുന്നത്. അതിന് പൂര്‍ണ്ണ ഉത്തരവാദിത്വം സമസ്തക്കാണ് – അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയിരിക്കുന്ന വേദിയില്‍ സ്‌കൂള്‍ സമയമാറ്റത്തില്‍ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ വിമര്‍ശനം ഉന്നയിച്ചതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. താന്‍ മുഖ്യമന്ത്രിയുടെ മുഖം ശ്രദ്ധിക്കുകയായിരുന്നു. സാധാരണ മുഖ്യമന്ത്രിയുടെ മുഖം മാറും. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങളുടെ അവതരണരീതിയില്‍ മുഖ്യമന്ത്രി പോലും ചിരിച്ചുപോയി. മുഖ്യമന്ത്രിയെ പോലും ചിരിപ്പിക്കാന്‍ കഴിയുന്ന ആളാണ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ – പ്രതിപക്ഷ നേതാവ് പറഞ്ഞു.