NationalTop News

ഓപ്പറേഷൻ സിന്ദൂർ: വിദേശ പര്യടനം നടത്തിയ സംഘങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി; റിപ്പോർട്ട് നൽകിയെന്ന് ശശി തരൂർ

Spread the love

ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ വിദേശരാജ്യങ്ങളിൽ പര്യടനം നടത്തിയ സംഘങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച അനൗപചാരികമെന്ന് ഡോ. ശശി തരൂർ എംപി പറഞ്ഞു. പ്രധാനമന്ത്രി പ്രതിനിധി അംഗങ്ങളെ അഭിനന്ദനം അറിയിച്ചു. താൻ വ്യക്തിപരമായി തയ്യാറാക്കി റിപ്പോർട്ട് പ്രധാനമന്ത്രിക്ക് നൽകിയെന്ന് ശശി തരൂർ പറഞ്ഞു.

ജനപ്രതിനിധികളെ ഇത്തരത്തിൽ അയക്കുന്ന രീതിയെ ലോക രാഷ്ട്രങ്ങൾ സ്വാഗതം ചെയ്തു എന്ന് പ്രതിനിധി സംഘം ഒന്നടങ്കം പറഞ്ഞു.എല്ലാവരോടും പ്രധാനമന്ത്രി സംസാരിച്ചു. നിലവിൽ അത്തരം ദേശീയ രാഷ്ട്രീയ വിഷയങ്ങളിൽ പ്രതികരിക്കാനില്ല എന്ന് ശശി തരൂർ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്.

ഏഴ് പ്രതിനിധി സംഘാം​ഗങ്ങളുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. ഇന്നലെ വൈകുന്നേരം ഏഴ് മണിക്കായിരുന്നു കൂടിക്കാഴ്ച ആരംഭിച്ചത്. തുടർന്നും ഇത്തരം സന്ദർഭങ്ങളിൽ പ്രതിനിധി സംഘങ്ങളായി ജനപ്രതിനിധികളെ തന്നെ അയക്കണമെന്ന് സംഘാം​ഗങ്ങൾ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇത് പ്രധാനമന്ത്രി അം​ഗീകരിക്കുകയും ചെയ്തു. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ ഏഴ് സംഘങ്ങളാണ് വിദേശപര്യടനം നടത്തിയത്.