ഹണിമൂൺ കൊലപാതക കേസ്; കൊലയാളികൾക്ക് സോനം വാഗ്ദാനം ചെയ്തത് 20 ലക്ഷം രൂപ; രക്ഷപ്പെട്ടത് ടാക്സി വഴി
മേഘാലയയിലെ ഹണിമൂൺ വധകേസിലെ മുഖ്യപ്രതി സോനം രഘുവൻഷിയെ ഷില്ലോങ്ങിൽ എത്തിച്ചു. പ്രതിയെ കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. 20 ലക്ഷം രൂപയ്ക്കാണ് സോനം കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയത്. ആൺ സുഹൃത്ത് രാജ് കുഷ്വാഹയാണ് രാജാ രഘുവൻഷിയെ കൊല്ലാൻ സുഹൃത്തക്കളോട് സഹായം ചോദിച്ചത്.
കൊലയ്ക്ക് ശേഷം സോനം ഷില്ലോങ്ങിലേക്ക് ടാക്സിയിലാണ് പോയത്. ഷില്ലോങ്ങിൽ നിന്ന് ഗുവേത്തിയിലേക്ക് പോയത് ടൂറിസ്റ്റ് ടാക്സിയിൽ. പിന്നീട് ട്രെയിൻ മാർഗം മദ്യപ്രദേശിലെ ഇൻഡോറിലേക്കും പോയി. കൊലയാളികളും ഇൻഡോറിലേക്കണ് പോയത്. പിടിയിലായ കൊലയാളികൾ വാടകയ്ക്ക് എത്തവരെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ പിടിയിലായവർ സോനയുടെ ആൺ സുഹൃത്ത് രാജ് കുശ്വാഹയുടെ സുഹൃത്തുക്കളാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. കൊലപാക ദിവസം കൊലയാളികളിൽ രണ്ട് പേർ സോനത്തിന് ഒപ്പം ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞിരുന്നു.
വിവാഹ ശേഷം മേയ് 20ന് ഹണിമൂണിനായി പോയി. 24 മുതലാണ് ഇരുവരെയും കാണാതായത്. തുടർന്ന് ഇരുവരെയും കാണാതായതിനെ തുടർന്ന് പരാതി നൽകിയിരുന്നു. പിന്നീട് 10 ദിവസത്തിന് ശേഷം ജൂൺ രണ്ടിന് രാജാരഘുവംശിയുടെ മൃതദേഹം ചിറാപുഞ്ചിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ ഭാര്യ സോനത്തെ കണ്ടെത്താൻ കഴിഞ്ഞില്ല. സംഭവത്തിന് ശേഷം സോനത്തെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ല. കഴിഞ്ഞദിവസമാണ് ഗാസിപുർ പൊലീസ് സ്റ്റേഷനിലെത്തി ഭാര്യ സോനം കീഴടങ്ങിയത്. പിന്നാലെയാണ് കൊലപാതക വിവരങ്ങൾ പൊലീസിനോട് വെളിപ്പെടുത്തിയത്.
