Thursday, February 12, 2026
Latest:
KeralaTop News

കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു; തീയണയ്ക്കാൻ വൈകിയാൽ കപ്പൽ മുങ്ങിയേക്കും

Spread the love

അറബിക്കടലിൽ അപകടത്തിൽപ്പെട്ട ചരക്ക് കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. കപ്പലിലെ വലിയ തീനാളങ്ങൾ കുറഞ്ഞെങ്കിലും കനത്ത പുക തുടരുകയാണ്. കപ്പലിലുള്ള ഭൂരിഭാഗം കണ്ടെയ്നറുകളിലേക്കും തീപടർന്നിട്ടുണ്ട്. കപ്പൽ ചരിഞ്ഞതിനാൽ ദൗത്യം കൂടുതൽ ദുഷ്കരമായിട്ടുണ്ട്. ചരക്കുകപ്പലിൽ നിന്ന് കടലിലേക്ക് പതിച്ച കണ്ടെയ്നറുകൾ ഉടൻ കേരള തീരത്തടിയുമെന്നാണ് സൂചന.

പൊട്ടിത്തെറിക്കുന്ന കണ്ടെയ്നറുകൾ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി. തീയണയ്ക്കാൻ വൈകിയാൽ കപ്പൽ മുങ്ങിയേക്കും. കോസ്റ്റ്​ഗാർഡിന്റെ ആറ് വെസ്സൽസ് തീ അണക്കാനുള്ള ശ്രമം തുടരുന്നത്. കണ്ടെയ്‌നറുകളിൽ പകുതിയും കത്തി നശിച്ചിട്ടുണ്ട്. കാണാതായ നാല് പേർക്കായുള്ള തിരച്ചിലും തുടരുന്നുണ്ട്. വടക്കാൻ തീര മേഖലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും വസ്തുക്കൾ കടൽ തീരത്ത് അടിയുകയാണെങ്കിൽ സ്പർശിക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.

കപ്പലിൽ നിന്ന് രക്ഷപ്പെടുത്തിയ നാവികരിൽ ആറു പേരാണ് ആശുപത്രിയിൽ ഉള്ളത്. ചൈനീസ് പൗരന് 40 ശതമാനവും ഇന്തോനേഷ്യൻ പൗരന് 30 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. ബാക്കി നാല് പേരുടെ നില തൃപ്തികരമാണ്. കപ്പലിൽ നിന്ന് ഇതുവരെ എണ്ണ ചോർച്ച റിപ്പോർട്ട്‌ ചെയ്തിട്ടില്ല. പ്രതിരോധ നടപടിയുടെ ഭാഗമായി രക്ഷാപ്രവർത്തനത്തിന് സ്മിറ്റ് സാൽവയ്ക്ക് ഡച്ച് കമ്പനിയെ എത്തിക്കുമെന്നാണ് വിവരം. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് ആവശ്യപ്പെട്ടതനുസരിച്ചാണ് കപ്പൽ കമ്പനി പുതിയ സജ്ജീകരണം ഒരുക്കിയത്.

കണ്ടെയ്നറുകളിൽ ഗുരുതരസ്വഭാവമുളള രാസവസ്തുക്കൾ ഉണ്ടെന്ന് കപ്പൽ കമ്പനി ഔദ്യോഗികമായി അറിയിച്ചിരുന്നു. ചരക്കുകപ്പലിലെ 140 കണ്ടെയ്നറുകളിൽ ഗുരുതര സ്വഭാവത്തിലുള്ള രാസവസ്തുക്കളാണ് ഉള്ളത്. പരിസ്ഥിതിക്ക് ഭീഷണി ഉയർത്തുന്ന കീടനാശിനികളും കണ്ടെയ്നറുകളിൽ ഉണ്ട്.