ഡൽഹിയിൽ 9കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി സ്യൂട്ട് കേസിൽ ഒളിപ്പിച്ച കേസ്; പ്രതി പിടിയിൽ
ഡൽഹി ദയാൽപുരിൽ ഒൻപതുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി സ്യൂട്ട് കേസിൽ ഒളിപ്പിച്ച കേസിലെ പ്രതി പിടിയിൽ. നൗഷാദിനെയാണ് ഡൽഹിയിലെ സ്‌പെഷ്യൽ സ്റ്റാഫ് സംഘം പിടികൂടിയത്. ഇന്നലെ വൈകിട്ടാണ് പ്രതി പിടിയിലായത്. പ്രതിയെ ഏറ്റുമുട്ടലിലൂടെയാണ് പിടികൂടിയത്. ഏറ്റുമുട്ടലിനിടെ പ്രതിയുടെ കാലിന് വെടിയേറ്റു.
രണ്ട് ദിവസം മുൻപാണ് 9കാരിയെ ക്രൂരമായി കൊലപ്പെടുത്തിയത്. പെൺകുട്ടിയെ കൊലപ്പെടുത്തിയതിന് പിന്നാലെ പ്രതി ഒളിവിലായിരുന്നു. പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ച് ഇറങ്ങിയിരുന്നു. തൊട്ടടുത അപ്പാർട്ട്മെന്റിലെ ഒരു മുറിയിലേക്ക് കുട്ടി കയറിപ്പോകുന്നത് കണ്ടതായി ഒരു അയൽവാസിയാണ് പറഞ്ഞറിഞ്ഞ് ബന്ധുക്കൾ ഇവിടെയെത്തി. എന്നാൽ മുറി പൂട്ടിയ നിലയിലായിരുന്നു.
മുറി ചവിട്ടി തുറന്ന് അകത്ത് കടന്നപ്പോഴാണ് സ്യൂട്ട് കേസിൽ കുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പെൺകുട്ടിയുടെ മുഖത്തടക്കം പരുക്കുണ്ടായിരുന്നു. പെൺകുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ ദയാൽപുരിൽ വലിയ പ്രതിഷേധം നടന്നിരുന്നു. പ്രതിയെ കണ്ടെത്താൻ പോലീസ് ഒന്നിലധികം സംഘങ്ങളെ വിന്യസിച്ചിരുന്നു. പിന്നാലെ നടത്തിയ തിരച്ചിലിലാണ് പ്രതിയെ ഏറ്റുമുട്ടലിലൂടെ കീഴിപ്പെടുത്തിയത്.
