NationalTop News

ഗോവ ആരോഗ്യമന്ത്രിയെ അപമാനിച്ച ഡോക്ടർക്കെതിരെ നടപടിയെടുക്കില്ല; ഉത്തരവ് റദ്ദാക്കി പ്രമോദ് സാവന്ത്

Spread the love

ഗോവ മെഡിക്കൽ കോളജിൽ ആരോഗ്യമന്ത്രി അപമാനിച്ച ഡോക്ടർക്കെതിരെ നടപടിയെടുക്കില്ലെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഡോക്ടറെ സസ്പെൻഡ് ചെയ്യാൻ ആരോഗ്യമന്ത്രി നിർദേശിച്ചിരുന്നു. ഇതിൽ വൻ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ നേരിട്ട് മന്ത്രി തന്നെ മാധ്യമങ്ങൾക്ക് നൽകിയതോടെയാണ് വിഷയത്തിൽ വ്യാപക പ്രതിഷേധം ഉയർന്നത്. വിഷയത്തിൽ ആരോഗ്യമന്ത്രിയുമായി സംസാരിച്ചുവെന്നും, ഡോക്ടർക്കെതിരെ നടപടി ഉണ്ടാകില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഗോവ മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ദിവസമാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. രോഗിയുടെ പരാതിയെ തുടര്‍ന്ന് ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തുകയായിരുന്നു. ചീഫ് മെഡിക്കല്‍ ഓഫീസറെ പരസ്യമായി ആരോഗ്യമന്ത്രി ശാസിച്ചു. ഉടനെ തന്നെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യാനും ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. വിശദീകരണം തന്നാലും താന്‍ ആരോഗ്യമന്ത്രിയായിരിക്കും വരെ ജോലിയില്‍ തിരികെ എടുക്കില്ലെന്നും മന്ത്രി ഭീഷണിപ്പെടുത്തി. നാക്ക് നിയന്ത്രിക്കാന്‍ പഠിക്കണം. മാന്യമായി പെരുമാറണം. രോഗികളോട് മാന്യമായി പെരുമാറണം – വീഡിയോയില്‍ റാണെ പറയുന്നു.

അതേസമയം മന്ത്രിയുടേത് അധികാര ദുര്‍വിനിയോഗം എന്ന് ഗോവ കോണ്‍ഗ്രസ് വിമര്‍ശിച്ചു. മന്ത്രിയുടെ മാനസിക നില പരിശോധിക്കണമെന്നും കോണ്‍ഗ്രസ് ആരോഗ്യപ്രവര്‍ത്തകരോടൊപ്പം എന്നും ഗോവ പിസിസി അധ്യക്ഷന്‍ അമിത് പാട് കര്‍ പറഞ്ഞു.