മലപ്പുറത്ത് ഭാര്യയെയും ഭാര്യാ മാതാവിനെയും ആക്രമിച്ച് പരുക്കേൽപ്പിച്ചു; പൊലീസുകാരനെതിരെ കേസ്
മലപ്പുറത്ത് ഭാര്യയെയും ഭാര്യമാതാവിനെയും മർദിച്ച പൊലീസുകാരനെതിരെ കേസ്. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സദക്കത്തുള്ളക്കെതിരെയാണ് കേസ്. ഭാര്യയുടെ പരാതിയിൽ വാഴക്കാട് പൊലീസാണ് കേസെടുത്തത് . മർദനത്തിൽ ഭാര്യമാതാവിന്‍റെ കൈക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.
ആക്രമണത്തിൽ ഇയാളുടെ ഭാര്യ റുക്സാനയുടെ വിരലിന്‍റെ എല്ലു പൊട്ടി. ഭാര്യ മാതാവിനെയും പിതാവിനെയും ഇയാള്‍ ആക്രമിച്ചു. സംഭവത്തിൽ ആക്രമണത്തിനിരയായവരുടെ മൊഴിയടക്കം പൊലീസ് രേഖപ്പെടുത്തി. തുടര്‍ന്നാണ് സിപിഒക്കെതിരെ കേസെടുത്തത്.