KeralaTop News

‘കേരളത്തിൽ നിക്ഷേപികുന്നവന് മനഃസമാധാനം ഇല്ല, ആന്ധ്രയിൽ പോയാലും മലയാളികൾക്ക് ആദ്യം ജോലി നൽകും’: സാബു എം ജേക്കബ്‌

Spread the love

സഹികെട്ടപ്പോഴാണ് മറ്റ് സംസ്ഥാനങ്ങളിൽ നിക്ഷേപം മാറ്റിയതെന്ന് കിറ്റക്സ് എം ഡി സാബു എം ജേക്കബ്. മറ്റ് പല സ്ഥാപനങ്ങളും കേരളം വിട്ടപ്പോൾ കിറ്റക്സ് ഇവിടെ തുടർന്നു. ആന്ധ്ര മോശമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പറയുന്നത് പതിവ് പല്ലവിയാണ്. ആന്ധ്രയിൽ നിന്ന് മന്ത്രി വന്നപ്പോൾ വ്യവസായ വകുപ്പ് മന്ത്രി ആന്ധ്രയെ കുറ്റപ്പെടുത്തുന്നു.

സ്വന്തം കുറവുകൾ മറച്ച് വെക്കാൻ മറ്റുള്ളവരെ കുറ്റം പറയുകയാണ്. കേരളം ആരുടെയും പിതൃസ്വത്തല്ല. മുതൽ മുടക്കില്ലാത്ത റിസ്കില്ലാത്ത വ്യവസായമായി പലരും രാഷ്ട്രീയം കണ്ടുപിടിച്ചു. കിറ്റക്സ് 1000 രൂപയല്ല ശമ്പളം കൊടുക്കുന്നത്. സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്കാണ് കിറ്റക്സ് ജോലി നൽകുന്നത്. കുത്തക മുതലാളിമാരെയാണ് ഇടത് സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് മന്ത്രി രാജീവ് പറയുന്നതെന്നും സാബു എം ജേക്കബ് വിമർശിച്ചു.
കേരളത്തിൽ നിക്ഷേപികുന്നവന് മനഃസമാധാനം ഇല്ല. അദാനിയെ എതിർത്തവരാണ് വിഴിഞ്ഞത്ത് പങ്ക്കച്ചവടക്കാരനാക്കിയത്. കിട്ടേണ്ടത് കിട്ടി കഴിഞ്ഞപ്പോൾ ബൂർഷ്വ പങ്കാളിയായി. ഞാൻ മനസ് വെച്ചാൽ എനിക്ക് മനസമാധാനം കിട്ടുമെന്ന് രാജീവ് പറഞ്ഞതിന്റെ അർത്ഥം ഇതാണ്. 10000 കുടുംബങ്ങൾ പട്ടിണിയാകുമെന്ന ഒറ്റക്കാരണത്തിന്റെ പേരിലാണ് ഇപ്പോഴും കേരളത്തിൽ തുടരുന്നത്.

ആന്ധ്രയിൽ പോയാലും മലയാളികൾക്കാണ് ആദ്യം ജോലി നൽകുക. കേരളം വ്യവസ്ഥായ സൗഹൃദമാണെങ്കിൽ എന്തുകൊണ്ട് ചെറുപ്പക്കാർ കേരളം വിടുന്നു. 10000 രൂപ ശമ്പളം കൊടുക്കുന്നവൻ വ്യവസായിയല്ലെന്ന് പറയുന്നത് ശരിയല്ല.പേടിച്ചിട്ടാണ് പല നിക്ഷേപകരും വ്യവസായികളും പ്രശ്നങ്ങൾ പുറത്ത് പറയാത്തത്. മന്ത്രി പി. രാജീവിന്റെ മക്കൾ വിദേശത്ത് കോടികൾ മുടക്കി പഠിക്കുന്നു. കിറ്റക്സ് ആന്ധ്രയിൽ പോയാലും 10 മണിക്കൂർ ജോലി ചെയ്യിക്കില്ല. 8 മണിക്കൂർ തന്നെയാവും ജോലി. കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്താൻ ചിന്തിച്ചിട്ടില്ല, ചിന്തിക്കുന്നുമില്ലെന്നും സാബു എം ജേക്കബ് വ്യക്തമാക്കി.