Friday, March 27, 2026
Latest:
NationalTop News

‘നാക്ക് നിയന്ത്രിക്കാന്‍ പഠിക്കണം; നിങ്ങളൊരു ഡോക്ടറാണ് ‘; ഗോവ മെഡിക്കല്‍ കോളജ് സിഎംഒയെ പരസ്യമായി ശാസിച്ച് സസ്‌പെന്‍ഡ് ചെയ്ത് ആരോഗ്യ മന്ത്രി

Spread the love

ഗോവ മെഡിക്കല്‍ കോളജിലെ ചീഫ് മെഡിക്കല്‍ ഓഫീസറെ പരസ്യമായി ശാസിച്ച് സസ്‌പെന്‍ഡ് ചെയ്ത് ആരോഗ്യ മന്ത്രി. ഗോവ മെഡിക്കല്‍ കോളജില്‍ ഇന്നലെയാണ് നാടകീയ സംഭവങ്ങള്‍. രോഗിയുടെ പരാതിയെ തുടര്‍ന്ന് ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തുകയായിരുന്നു.

ചീഫ് മെഡിക്കല്‍ ഓഫീസറെ പരസ്യമായി ആരോഗ്യമന്ത്രി ശാസിച്ചു. ഉടനെ തന്നെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യാനും ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. വിശദീകരണം തന്നാലും താന്‍ ആരോഗ്യമന്ത്രിയായിരിക്കും വരെ ജോലിയില്‍ തിരികെ എടുക്കില്ലെന്നും മന്ത്രി ഭീഷണിപ്പെടുത്തി. നാക്ക് നിയന്ത്രിക്കാന്‍ പഠിക്കണം. മാന്യമായി പെരുമാറണം. രോഗികളോട് മാന്യമായി പെരുമാറണം – വീഡിയോയില്‍ റാണെ പറയുന്നു.

അതേസമയം മന്ത്രിയുടേത് അധികാര ദുര്‍വിനിയോഗം എന്ന് ഗോവ കോണ്‍ഗ്രസ് വിമര്‍ശിച്ചു. മന്ത്രിയുടെ മാനസിക നില പരിശോധിക്കണമെന്നും കോണ്‍ഗ്രസ് ആരോഗ്യപ്രവര്‍ത്തകരോടൊപ്പം എന്നും ഗോവ പിസിസി അധ്യക്ഷന്‍ അമിത് പാട് കര്‍ പറഞ്ഞു.