KeralaTop News

കോഴിക്കോട് മെഡിക്കൽ കോളജിലെ സന്ദർശന ഫീസ് താൽക്കാലികമായി നിർത്തി

Spread the love

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്ദർശകർക്ക് ഏർപ്പെടുത്തിയ ഫീസ് താൽകാലികമായി നിർത്തിവച്ചു.50 രൂപയായിരുന്നു സന്ദർശന ഫീസ്. കൊവിഡ് ബാധിതരുടെ എണ്ണം കൂടിയപ്പോൾ സന്ദർശകരെ നിയന്ത്രിക്കുന്നതിനായിരുന്നു ഫീസ് ഏർപ്പെടുത്തിയത്. ഈമാസം 17 ന് ആശുപത്രി വികസന സമിതി ചേർന്ന് അന്തിമ തീരുമാനം എടുക്കും.

മെഡിക്കൽ കോളജിൽ സന്ദർശകർക്ക് പ്രത്യേക പാസ് വഴി 50 രൂപ ഈടാക്കുന്നതിനെതിരെ യുവമോർച്ച പ്രവർത്തകർ സൂപ്രണ്ടിന്റെ ഓഫീസ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. സന്ദർശകരുടെ എണ്ണം നിയന്ത്രിക്കാനുള്ള നടപടിയുടെ ഭാഗമായിരുന്നാലും, അമിത ഫീസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും രംഗത്തെത്തിയിരുന്നു. ഫീസ് പിൻവലിക്കില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നായിരുന്നു ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റിന്റെ മുന്നറിയിപ്പ്.
പാസിന് ഏർപ്പെടുത്തിയ അമിത ഫീസ് പിൻവലിക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു.