Saturday, March 21, 2026
Latest:
KeralaTop News

നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

Spread the love

തമിഴ്നാട്ടിലെ വാഹനാപകടത്തിൽ മരിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂർ മുണ്ടൂരിലെ വീട്ടിൽ എത്തിച്ചു. മൃതദേഹം ഇന്ന് വീട്ടിൽ പൊതുദർശനത്തിന് വെക്കും. നാളെ മുണ്ടൂർ പരികർമ്മല മാതാ പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.

വെള്ളിയാഴ്ച ധർമപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിർമിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറിൽ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു നടൻ ഷൈനും കുടുംബവും അപകടത്തിൽപ്പെടുന്നത്. അപകടത്തിൽ ഷൈൻ ടോം ചാക്കോയുടെ ഷോൾഡറിന് താഴെ മൂന്ന് പൊട്ടലുകൾ, നട്ടെല്ലിനും ചെറിയ പൊട്ടൽ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്കാര ചടങ്ങുകൾക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തിൽ കൂടുതൽ പരുക്കേറ്റത് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് സൺ മെഡിക്കൽ ആൻഡ് റിസർച്ച് സെൻറർ വ്യക്തമാക്കി.

വലതുവശത്തൂടെ പോകുകയായിരുന്ന ലോറി മുന്നറിയിപ്പിലാതെ ഇടത് വശത്തേക്ക് തിരിയുകയും ഈ സമയം കാർ നിർത്തുമ്പോഴാണ് ഡ്രൈവർ സീറ്റിനു പിന്നിലേക്ക് ഷൈനിന്റെ പിതാവിന്റെ തല വന്നിടിക്കുകയും മരണപ്പെടുകയും ചെയ്യുന്നത്.