KeralaTop News

വൈദ്യുതി മോഷ്ടിച്ചത് കോൺഗ്രസുകാരൻ, വഴിക്കടവ് പഞ്ചായത്ത്‌ ഓഫീസിലേക്ക് LDF മാർച്ച് നടത്തും; എ വിജയരാഘവൻ

Spread the love

കോൺഗ്രസ്‌ മരണത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചു, ഹീനമായ പ്രവർത്തിയെന്ന് സിപിഐഎം പിബി അംഗം എ വിജയരാഘവന്‍.. കോൺഗ്രസ്‌ ഇന്നലെ നടത്തിയത് സംഘർഷമുണ്ടാക്കാനുള്ള ശ്രമം. ആശുപത്രിയുടെ റോഡ് തടഞ്ഞായിരുന്നു പ്രതിഷേധം.

മരണവീടിന്റെ സമീപത്തെ മതിലിൽ ഇന്നലെ രാത്രി സ്ഥാനാർഥിയുടെ ചിഹ്നം പതിക്കുകയായിരുന്നു. വ്യക്തിപരമായ കാര്യങ്ങളാണ് പറയാനുള്ളതെങ്കിലും കോൺഗ്രസ്‌ സ്ഥാനാർഥിയെ കുറിച്ച് പറയാൻ നീണ്ട പട്ടികയുണ്ട്

കോൺഗ്രസ്‌ ശ്രമിക്കുന്നത് രക്തസാക്ഷിയെ കിട്ടുമോ എന്നാണ്. മാധ്യമങ്ങൾ മാതൃകാപരമായി പ്രവർത്തിച്ചു. വൈദ്യുതി മോഷ്ടിച്ചത് കോൺഗ്രസുകാരനാണ്. നാളെ പഞ്ചായത്തിലേക്ക് മാർച്ച് നടത്തും. വഴിക്കടവ് പഞ്ചായത്ത്‌ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തും. സംഭവത്തിൽ പഞ്ചായത്തിന് വീഴ്ച സംഭവിച്ചു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി മറ്റൊന്നും ഉന്നയിക്കാനില്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസ് ഇത് ആയുധമാക്കുന്നത്. ഈ നിലയില്‍ വന്യജീവി പ്രശ്‌നം ഉണ്ടാകാന്‍ കാരണം കോണ്‍ഗ്രസുണ്ടാക്കിയ നിയമവും അതിനെ കൂടുതല്‍ ശക്തിപ്പെടുത്തിയ ബിജെപി നിലപാടുമാണെന്ന് വിജയരാഘവന്‍ കുറ്റപ്പെടുത്തി.