KeralaTop News

ദേശീയപാതയിലെ തകര്‍ച്ച: കാരണം മണ്ണിന് ദൃഢതയില്ലായ്മയെന്ന് NHAI ഇടക്കാല റിപ്പോര്‍ട്ട്

Spread the love

മലപ്പുറം കൂരിയാട് ദേശീയപാതയുടെ തകര്‍ച്ചക്ക് കാരണം മണ്ണിന്റെ ദൃഢതക്കുറവുമൂലമെന്ന് ദേശീയപാത അതോറിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ട്.
ഹൈക്കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പഴിചാരല്‍ അല്ല പരിഹാരമാണ് വേണ്ടതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു.

ദൃഢത കുറവുള്ള മണ്ണ് ഉപയോഗിച്ച് റോഡിന്റെ അടിസ്ഥാന നിര്‍മ്മാണം നടത്തി. റോഡിന് സമീപം വെള്ളം കെട്ടിക്കിടുന്നതും കൂരിയാട് ദേശീയപാതയുടെ തകര്‍ച്ചക്ക് കാരണമായെന്നാണ് ഐഐടി വിദഗ്ധരുടെ കണ്ടെത്തല്‍. കരാറുകാര്‍ക്കും പ്രോജക്ട് കണ്‍സള്‍ട്ടന്‍സിയ്ക്കും ഗുരുതര വീഴ്ച സംഭവിച്ചെന്നും ദേശീയപാത അതോറിറ്റി ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.

പുലിയാട് സര്‍വീസ് റോഡ് ഉടന്‍ തുറന്നു നല്‍കുമെന്നും ദേശീയപാത അതോറിറ്റി ഹൈകോടതിയെ അറിയിച്ചു.പരസ്പരം പഴിചാരാതെ വിഷയം ശാസ്ത്രീയമായി പരിഹരിക്കാന്‍ തയ്യാറാകണം. പരിഹാരമാര്‍ഗ്ഗങ്ങള്‍ അടങ്ങിയ സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. വീഴ്ച വരുത്തിയവര്‍ക്കെതിരെ അച്ചടക്കനടപടിക്ക് പുറമേ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.