Thursday, February 12, 2026
Latest:
Kerala

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പാപ്പിനിപ്പാറ കെംസിൽ സംഘടിപ്പിച്ച സെമിനാർ മഞ്ചേരി നഗരസഭാ വൈസ് ചെയർമാൻ വി.പി.ഫിറോസ് ഉദ്ഘാടനം ചെയ്തു.

Spread the love

മഞ്ചേരി: ആഗോള തലത്തിൽ പ്ലാസ്റ്റിക്ക് മലിനീകരണം അവസാനിപ്പിക്കുക എന്ന പ്രമേയവുമായി നടക്കുന്ന ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പാപ്പിനിപ്പാറ കെംസിൽ പ്ലാസ്റ്റിക്ക് പുനരുപയോഗ സാധ്യതകൾ ചർച്ചക്ക് വിധേയമാക്കി സെമിനാർ സംഘടിപ്പിച്ചു. മഞ്ചേരി നഗരസഭാ വൈസ് ചെയർമാൻ വി.പി.ഫിറോസ് ഉദ്ഘാടനം ചെയ്തു. കെംസ് അക്കാദമിക് ഡയറക്ടർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ പി.എം.മുസ്തഫ കോഡൂർ അധ്യക്ഷത വഹിച്ചു. മഞ്ചേരി നഗരസഭാ കൗൺസിലർ ഫൈസൽ മോൻ, സി.ഇ.ഒ.യു.ടി.എം.ഷമീർ പുല്ലൂർ, പ്രിൻസിപ്പാൾ വി.ടി.സമീർ സിദ്ദീഖി, സ്റ്റാഫ് സെക്രട്ടറി മുഹമ്മദലി ആലായൻ എന്നിവർ സംസാരിച്ചു.