KeralaTop News

കഞ്ചാവ് വിഴുങ്ങി രക്ഷപ്പെടാൻ ശ്രമം; പൊലീസ് പരിശോധനയക്കിടെ വടകര സ്വദേശി പിടിയിൽ

Spread the love

കോഴിക്കോട് പൊലീസ് പരിശോധനയക്കിടെ കഞ്ചാവ് അടങ്ങിയ പാക്കറ്റ് വിഴുങ്ങാൻ ശ്രമിച്ച പ്രതി പിടിയിൽ. കോഴിക്കോട് വടകര സ്വദേശി ഷാഹിദ് അബ്ദുള്ളയെ ടൗൺ പൊലീസാണ് പിടികൂടിയത്. പാളയത്തെ ലോഡ്ജിൽ നിന്ന് കോഴിക്കോട് ടൗൺ പോലീസാണ് പ്രതിയെ പിടികൂടിയത്

അതേസമയം ഇയാളിൽ നിന്ന് മൂന്ന് ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പാളയത്തെ ലോഡ്ജിൽ വെച്ചാണ് ഇയാളെ ഇന്നലെ രാത്രി പൊലിസ് പിടികൂടിയത്. കഞ്ചാവ് കൈവശമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ടൗൺ എസ്‌ഐയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

ദേഹ പരിശോധനയ്ക്കിടെ പ്രതി പെട്ടെന്ന് പ്രോകോപിതാവുകയും അരയിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് അടങ്ങിയ പാക്കറ്റ് എടുത്ത് വിഴുങ്ങാൻ ശ്രമിക്കുകയായിരുന്നു. കസ്റ്റഡിയിൽ ഉള്ള പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.