NationalTop News

നഴ്‌സിംഗ് കോളേജുകള്‍ക്ക് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിംഗ് അംഗീകാരം ആവശ്യമില്ല; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതിയും കര്‍ണാടക ഹൈക്കോടതിയും

Spread the love

രാജ്യത്തെ ഒരു നഴ്‌സിംഗ് കോളേജിനും അംഗീകാരം നല്‍കാന്‍ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന് അധികാരമില്ലെന്നുള്ള സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെ തുടര്‍ച്ചയായി കോളേജുകളുടെ പട്ടിക ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതിന് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിനും അതിന്റെ ഭാരവാഹികള്‍ക്കും എതിരെ കോടതിയലക്ഷ്യ നടപടി എടുക്കാന്‍ കര്‍ണാടക ഹൈക്കോടതി.

സംസ്ഥാന സര്‍ക്കാരും സംസ്ഥാന നഴ്‌സിംഗ് കൗണ്‍സിലും ബന്ധപ്പെട്ട സര്‍വകലാശാലയുമാണ് നഴ്‌സിംഗ് കോളേജുകള്‍ക്ക് അംഗീകാരം നല്‍കേണ്ടത്. ഇത് സംബന്ധിച്ച് കര്‍ണാടകയിലെ രാജീവ്ഗാന്ധി സര്‍വകലാശാലയും പുതിയ സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇതോടെ നഴ്‌സിംഗ് പഠനത്തിന് INC അംഗീകാരം ആവശ്യമില്ലെന്നും രാജീവ്ഗാന്ധി സര്‍വകലാശാലയുടെയും സംസ്ഥാന നഴ്‌സിംഗ് കൗണ്‍സിലിന്റെയും അംഗീകാരം മാത്രം മതിയെന്നും സര്‍വകാലശാലയും വ്യക്തമാക്കിയിരിക്കുകയാണ്.INC അംഗീകാരം ഉണ്ടെന്നുപറഞ്ഞ് യാതൊരു വിധ സൗകര്യങ്ങളും ഇല്ലാതെ അമിത ഫീസ് ഈടാക്കുന്ന കോളേജുകള്‍ക്ക് ഈ ഉത്തരവ് ഒരു തിരിച്ചടിയാണ്. ഇനി മുതല്‍ രക്ഷിതാക്കള്‍ക്ക് യൂണിവേഴ്സിറ്റിയുടെയും സംസ്ഥാന നഴ്‌സിംഗ് കൗണ്‍സിലിന്റെയും അംഗീകാരമുള്ള ഏതൊരു കോളേജിലും പേടി കൂടാതെ അഡ്മിഷന്‍ എടുക്കാന്‍ സാധിക്കും.