4 മണിക്കൂർ അഭിമുഖം 45 മിനിറ്റായി ചുരുക്കിയപ്പോൾ സംഭവിച്ചത്, ഏതെങ്കിലും പരാമര്‍ശം പെന്തകോസ്ത് വിഭാഗത്തിന് വിഷമമുണ്ടാക്കിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു’; ജോൺ ബ്രിട്ടാസ് എം പി
നാല് മണിക്കൂര്‍ നീണ്ടുനിന്ന അഭിമുഖം 45 മിനിറ്റിലേക്ക് ചുരുക്കിയപ്പോള്‍ സംഭവിച്ചത്, പെന്തകോസ്ത് വിഭാഗത്തെ അധിക്ഷേപിച്ചെന്ന ആരോപണത്തിന് മറുപടിയുമായി ജോണ്‍ ബ്രിട്ടാസ് എം പി. ഫേസ്ബുക്ക് പേജിലൂടെയാണ് ഖേദം പ്രകടിപ്പിച്ചത്. അഭിമുഖത്തിലെ ഏതെങ്കിലും പരാമര്‍ശം പെന്തകോസ്ത് വിഭാഗത്തിന് വിഷമമുണ്ടാക്കിയെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും എം പി ഫേസ്ബുക്കിലൂടെ അറിയിച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന പൊതുപ്രവര്‍ത്തകനാണ് താന്‍ എന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
പെന്തക്കോസ്ത് വിഭാഗത്തിന്റെ പ്രാര്‍ഥനാ രീതികള്‍ അനാവശ്യവും അരോചകവുമാണെന്ന ജോണ്‍ ബ്രിട്ടാസിന്‍റെ പരാമർശമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പരാമർശം. പരാമര്‍ശത്തില്‍ ജോണ്‍ ബ്രിട്ടാസ് മാപ്പു പറയണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി രംഗത്തെത്തിയിരുന്നു.
