ഖത്തറിലെ സാധാരണ തൊഴിലാളികള്‍ക്കായി പെരുന്നാള്‍ നമസ്‌കാരവും ആഘോഷ പരിപാടികളുമായി ആഭ്യന്തര മന്ത്രാലയം
ബലി പെരുന്നാളിനോടനുബന്ധിച്ച് ഖത്തറിലെ സാധാരണ തൊഴിലാളികള്‍ക്കായി ആഭ്യന്തര മന്ത്രാലയം വിപുലമായ ആഘോഷപരിപാടികള്‍ ഒരുക്കുന്നു.ഒന്നാം പെരുന്നാള്‍ ദിനമായ വെള്ളിയാഴ്ചയും ശനിയാഴ്ചയുമാണ് അല്‍ ഖോറിലെ ബര്‍വ വര്‍ക്കേഴ്സ് സ്പോര്‍ട്സ് കോംപ്ലക്സിലും ഏഷ്യന്‍ ടൗണിലും വിവിധ സാംസ്‌കാരിക പരിപാടികളും ബോധവല്‍ക്കരണ പരിപാടികളും നടക്കുക.
ദോഹ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയം പാര്‍ക്കിംഗിലാണ് പെരുന്നാള്‍ നമസ്‌കാരം (സ്വലാത്ത്) നടക്കുക.പ്രാര്‍ത്ഥനക്കായി വരുന്നവര്‍ അംഗശുദ്ധി(വുളു)വരുത്തിയ ശേഷം പുലര്‍ച്ചെ 4:15 ന് മുമ്പ് എത്തിച്ചേരണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
ഒന്നും രണ്ടും പെരുന്നാള്‍ ദിവസങ്ങളില്‍ ദിവസങ്ങളില്‍ വൈകുന്നേരം 4:30 മുതല്‍ രാത്രി 9:30 വരെ അല്‍ഖോര്‍ ബര്‍വ വര്‍ക്കേഴ്സ് സ്പോര്‍ട്സ് കോംപ്ലക്സിലും ഏഷ്യന്‍ ടൗണിലും സാംസ്‌കാരിക പരിപാടികള്‍ നടക്കും.സംഗീത പരിപാടികള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും വിവിധ കമ്മ്യൂണിറ്റികളെ പ്രതിനിധീകരിക്കുന്ന കലാപരിപാടികള്‍, നറുക്കെടുപ്പിലൂടെയുള്ള സമ്മാനങ്ങള്‍, സ്വകാര്യ ക്ലിനിക്കുകളുടെ ആരോഗ്യ പരിശോധനകള്‍, സുരക്ഷ, ആരോഗ്യ ബോധവല്‍കരണ ശില്‍പശാലകള്‍ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി നടക്കും. പ്രവേശനം സൗജന്യമാണ്.