NationalTop News

രാജ്യത്ത് കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന; 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 276 പുതിയ കേസുകളും 7 മരണവും

Spread the love

രാജ്യത്ത് വീണ്ടും കോവിഡ് കേസുകളില്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 276 പുതിയ കോവിഡ് കേസുകളും 7 മരണവും റിപ്പോര്‍ട്ട് ചെയ്തു. കണക്കുകളില്‍ കേരളത്തില്‍ കേസുകളുടെ എണ്ണത്തില്‍ ഇന്നും കുറവ്. കേന്ദ്ര ആരോഗ്യമന്ത്രലയം സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

ഇതുവരെ രാജ്യത്ത് 4302 കോവിഡ് ബാധിതര്‍ ആണ് ഉള്ളത്. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ നാല് മരണവും തമിഴ്‌നാട്ടിലും ഗുജറാത്തിലും ഡല്‍ഹിയിലും ഓരോ മരണം വീതവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒറ്റ ദിവസം കൊണ്ട് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഡല്‍ഹിയിലും ഗുജറാത്തിലും ഉത്തര്‍പ്രദേശിലും ബംഗാളിലുമാണ്. നാല് സംസ്ഥാനങ്ങളിലും 60നു മുകളില്‍ കേസുകള്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു.

ജനുവരി മുതല്‍ ഇതുവരെ കോവിഡ് ബാധമൂലം 44 പേരാണ് രാജ്യത്തിന്റെ വിവിധയിടങ്ങളിലായി മരിച്ചത്.കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്. എല്ലാ സംസ്ഥാനങ്ങളോടും ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആവശ്യമായ കിടക്കകളുടെയും മരുന്നുകളുടെയും ഓക്‌സിജന്റെയും ലഭ്യത ഉറപ്പാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.