KeralaTop News

നിലമ്പൂരിൽ പി വി അൻവറിന് ആം ആദ്മി പിന്തുണ ഇല്ല

Spread the love

നിലമ്പൂരിൽ പി വി അൻവറിന് ആം ആദ്മി പിന്തുണ ഇല്ല. തൃണമൂൽ കോൺഗ്രസ് നാമനിർദേശ പത്രിക തള്ളിയ സാഹചര്യത്തിലാണ് തീരുമാനം.
ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. അൻവർ രൂപീകരിച്ച ജനാധിപത്യ പ്രതിപക്ഷ പ്രതിരോധ മുന്നണിയിലും ഭാഗമാകേണ്ടതില്ലെന്നാണ് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ പാർട്ടി സംസ്ഥാന നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദേശം.

ഉപതെരഞ്ഞെടുപ്പിൽ ആരെയും പിന്തുണയ്ക്കേണ്ടതില്ലെന്നാണ് ആം ആദ്മി പാർട്ടി ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകിയിരിക്കുന്നത്. തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാനഘടകം കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കാണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പി വി അൻവറിന്റെ ഒരു പത്രിക തള്ളിയത്.

ദേശീയ പാർട്ടി അല്ലാതെ മത്സരിക്കുന്നവരുടെ നാമനിർദേശ പത്രികയിൽ മണ്ഡലത്തിലെ 10 പേരുടെ ഒപ്പ് വേണമെന്നാണ് ചട്ടം. എന്നാൽ, അൻവറിന്റെ പത്രികയിൽ ഒരാളുടെ ഒപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. ഇതും ഒരു സെറ്റ് പത്രിക തള്ളാൻ കാരണമായി. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ നൽകിയ പത്രിക അംഗീകരിച്ചു. ചിഹ്നം ഏതായാലും തിരിച്ചടിയല്ലെന്നും പിണറായിക്ക് എതിരെയാണ് പോരാട്ടമെന്നും പി വി അൻവർ പറയുന്നു.