KeralaTop News

പിറവത്ത് നിന്ന് പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

Spread the love

എറണാകുളം പിറവത്ത് നിന്ന് പ്ലസ് ടു വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. ഓണക്കൂര്‍ സ്വദേശി അര്‍ജുന്‍ രഘുവിനെയാണ് കാണാതായത്. ഇന്നലെ രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടി പിന്നീട് വീട്ടില്‍ മടങ്ങിയെത്തിയില്ല. പാമ്പാക്കുട ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.

കുട്ടികള്‍ ക്ലാസില്‍ വരാതിരുന്നാല്‍ അവരുടെ വീട്ടുകാരുടെ നമ്പരിലേക്ക് മെസേജ് അയയ്ക്കുന്നതാണ് അര്‍ജുന്റെ സ്‌കൂളിന്റെ രീതി. ഇത് പ്രകാരം കുട്ടി സ്‌കൂളില്‍ എത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ വൈകീട്ടോടെ തന്നെ പ്രിന്‍സിപ്പല്‍ അര്‍ജുന്റെ അമ്മയുടെ ഫോണിലേക്ക് മെസേജ് അയച്ചിരുന്നു. എന്നാല്‍ അമ്മ ഏറെ വൈകിയാണ് ഈ മെസേജ് ശ്രദ്ധിക്കുന്നത്. പിന്നീട് മാതാവ് സ്‌കൂളില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ രാവിലെ മുതല്‍ കുട്ടിയെ സ്‌കൂളില്‍ ആരും കണ്ടിട്ടില്ലെന്ന് വിവരം ലഭിച്ചു. രാത്രിയായിട്ടും കുട്ടി വീട്ടിലെത്താതെ വന്നതോടെ വീട്ടുകാര്‍ പിറവം പൊലീസില്‍ പരാതി സമര്‍പ്പിക്കുകയായിരുന്നു.

അര്‍ജുന്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും സ്‌കൂള്‍ പരിസരത്തും ഇന്നലെയും ഇന്നുമായി അന്വേഷണം നടത്തിയിരുന്നു. കുട്ടി ഒരു ബസില്‍ കയറുന്നതായി കണ്ടതായി നാട്ടുകാരിലൊരാള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തുകയാണ് പൊലീസ്.

പ്രണയാഭ്യർഥന നിരസിച്ചു; തമിഴ്‌നാട്ടിൽ മലയാളി പെൺകുട്ടിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി

പ്രണയാഭ്യർഥന നിരസിച്ച മലയാളി പെൺകുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി. തമിഴ്നാട് പൊള്ളാച്ചിയിലാണ് പ്രണയാഭ്യർഥന നിരസിച്ച മലയാളി പെൺകുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തിയത്.

പൊൻമുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെൺകുട്ടി അശ്വിക (19) ആണ് കൊല്ലപ്പെട്ടത്. ഉദുമൽപേട്ട റോഡ് അണ്ണാ നഗർ സ്വദേശിയായ പ്രവീൺ കുമാർ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ പണം ഇടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രവീൺ.

കോയമ്പത്തൂരിലെ സ്വകാര്യ കോള ജിലെ രണ്ടാം വർഷ ബിഎസ് സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് അഷ്വിക.മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് പെൺകുട്ടി വീട്ടിൽ തനിച്ചാണെന്ന് മനസ്സിലാക്കി പ്രവീൺകുമാർ വീട്ടിൽ അതിക്രമിച്ചു കയറി കുത്തി കൊലപ്പെടുത്തുകയായിരുന്നു.

പെൺകുട്ടിയുടെ കഴുത്തിനും നെഞ്ചിനും ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമാവുകയായിരുന്നു.
പെൺകുട്ടിയുടെ വീടിന് സമീപം അഞ്ചുവർഷത്തോളം പ്രവീണും കുടുംബവും താമസിച്ചിരുന്നു. തുടർന്ന് നിരന്തരം ഫോണിൽ വിളിച്ച് പ്രണയാഭ്യർഥന നടത്തിയെങ്കിലും ഇത് നിരസിച്ചതാണ് കൊലപാതകത്തിന് കാരണം.

brutal murder | tamil nadu