നിലമ്പൂരിൽ എല്ലാ നല്ല മനുഷ്യരുടെയും വോട്ട് വേണം, വർഗീയവാദികൾ നല്ല മനുഷ്യരായി വോട്ട് ചെയ്യുകയാണെങ്കിൽ സ്വാഗതം: എം സ്വരാജ്
യുദ്ധത്തിനെതിായ നിലപാടിൽ ഉറച്ചു നിൽക്കുന്നെന്ന് എം സ്വരാജ് ട്വന്റിഫോറിനോട്. സിനിമയിൽ കാണുന്നത് പോലെയല്ല യുദ്ധം. യൂത്ത് കോൺഗ്രസാണ് രാജ്യസ്നേഹത്തിന്റെ പട്ടം തരുന്നതെങ്കിൽ തനിക്ക് അത് ലഭിക്കില്ലെന്നും എം സ്വരാജ് പറഞ്ഞു.
നിലമ്പൂരിൽ എല്ലാ നല്ല മനുഷ്യരുടെയും വോട്ട് വേണം. വർഗീയവാദികളുടെ വോട്ട് വേണമെന്ന് പറയില്ല. വർഗീയവാദികൾ നല്ല മനുഷ്യരല്ല. അവർ നല്ല മനുഷ്യരായി വോട്ട് ചെയ്യുകയാണെങ്കിൽ സ്വാഗതമെന്നും സ്വരാജ് വ്യക്തമാക്കി.
ഞാൻ എല്ലാ കാര്യങ്ങൾക്കും മറുപടി നല്കുന്നയാളല്ല, മലപ്പുറത്തിന്റെ നന്മകളിൽ ജനിച്ചുവളർന്ന ഒരാളാണ് ഞാൻ. യൂത്ത് കോൺഗ്രസിനോട് വിമർശനമില്ല. സമാധാനം സ്വപ്നം കാണുന്നവർ ഇപ്പോഴും യുദ്ധത്തിന് ഇരയാകുന്നു.
2025ൽ ലോകമെമ്പാടുമുള്ള ആളുകൾ യുദ്ധം വേണ്ട എന്നാണ് പറയുന്നത്. യുദ്ധത്തിൽ ആരും ജയിക്കില്ല. ഇന്ത്യ യുദ്ധത്തിന് എതിരാണ്. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നത് നിർത്തണമെന്നാണ് ഇന്ത്യയുടെ നിലപാട്. പ്രധാനമന്ത്രി അതാണ് പറഞ്ഞതെന്നും എം സ്വരാജ് പറഞ്ഞു.