SportsTop News

IPL ഫൈനൽ; ടോസിടാൻ ഒരു മണിക്കൂർ മാത്രം; അഹമ്മദാബാദിൽ കനത്ത മഴ; ആർസിബിക്ക് നെഞ്ചിടിപ്പ്

Spread the love

ഐപിഎല്‍ ഫൈനലിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ക്രിക്കറ്റ് ആരാധകർക്ക് നിരാശ നൽകി അഹമ്മദാബാദിൽ കനത്ത മഴ. നഗരത്തിലും സ്റ്റേഡിയത്തിലും മഴ പെയ്യുന്നതിന്റെ ദൃശ്യങ്ങൾ ആരാധകർ സോഷ്യൽ മീഡിയകളിൽ അപ്‌ഡേറ്റ് ചെയ്തു.

പഞ്ചാബ് കിംഗ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള രണ്ടാം ക്വാളിഫയര്‍ പോരാട്ടം മഴ മൂലം രണ്ട് മണിക്കൂര്‍ വൈകിയാണ് തുടങ്ങാനായത്. മത്സരം നിശ്ചിത ഓവര്‍ പൂര്‍ത്തിയാക്കാനായെങ്കിലും ഇന്ന് ഫൈനലിലും മഴ വില്ലനാകുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ട്.

ഐപിഎല്‍ ഫൈനലിന് ബിസിസിഐ റിസർവ് ദിനം പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ഇന്ന് ഫൈനല്‍ പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ മത്സരം നാളെ നടത്തും. അതേസമയം, പ്ലേ ഓഫ് മത്സരങ്ങള്‍ക്കുള്ള പുതുക്കിയ പ്ലേയിംഗ് കണ്ടീഷന്‍ അനുസരിച്ച് രണ്ട് മണിക്കൂർ അധികസമയം അനുവദിച്ചിട്ടുള്ളതിനാല്‍ മഴ കാരണം മത്സരം വൈകിയാലും രാത്രി 9.30 വരെ ടോസിന് സമയമുണ്ട്. രാത്രി 9.30നാണ് ടോസ് ഇടുന്നതെങ്കിലും 20 ഓവര്‍ മത്സരം തന്നെ നടക്കും.