എറണാകുളത്തെ റേഷൻ പ്രതിസന്ധിക്ക് പരിഹാരം; അരി വിതരണം പുനഃസ്ഥാപിച്ചു
എറണാകുളം ജില്ലയിലെ റേഷൻ പ്രതിസന്ധിക്ക് പരിഹാരം. തൃക്കാക്കര, കളമശ്ശേരി മേഖലകളിലെ റേഷൻ കടകളിൽ അരി വിതരണം പുനഃസ്ഥാപിച്ചു. പ്രദേശത്തെ റേഷൻ പ്രതിസന്ധി . ഇന്ന് രാവിലെവരെയും എറണാകുളം ജില്ലയിലെ കളമശ്ശേരി, തൃക്കാക്കര പ്രദേശത്തെ റേഷൻ കടകളിൽ കരാറുകാർ അരി എത്തിക്കാത്തത് മൂലം നിരവധി പേരാണ് അരി ലഭിക്കാതെ പല തവണ റേഷൻ കടകളിൽ എത്തി മടങ്ങി പ്പോയത്.
റേഷൻ വിതരണം പ്രതിസന്ധിയിലായ വാർത്ത ട്വന്റിഫോർ നൽകിയതിന് പിന്നാലെ അടിയന്തരമായ ഇടപെടൽ. മുടങ്ങി കിടന്ന റേഷൻ വിതരണം കരാറുകാർ ഉച്ചയോടെ കടകളിൽ എത്തിച്ചു. അരി എത്തിയ വിവരം അറിഞ്ഞു നിരവധി പേരാണ് റേഷൻ കടകളിലേക്ക് എത്തുന്നത്. മാസങ്ങളായി സാധാരണ ക്കാർ നേരിട്ട പ്രതിസന്ധിക്കാണ് പരിഹാരമായത്.