Thursday, March 12, 2026
Latest:
KeralaTop News

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്; UDF കൺവെൻഷന് ഇന്ന് തുടക്കം

Spread the love

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്. എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്, എൻഡിഎ സ്ഥാനാർഥി മോഹൻജോർജ്, തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പി വി അൻവർ എന്നിവർ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. പി.വി അൻവർ കൂടി മത്സരരംഗത്തേക്ക് എത്തിയതോടെ സമീപകാലത്ത് രാഷ്ട്രീയ കേരളം കണ്ട വലിയ ഉപതിരഞ്ഞെടുപ്പ് പോരാട്ടമാണ് നിലമ്പൂരിൽ നടക്കുന്നത്.

യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇന്ന് വൈകിട്ട് ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് കൺവെൻഷന് ഇന്നലെ തുടക്കമായിരുന്നു. പി വി അൻവർ കൂടി അങ്കത്തട്ടിൽ എത്തിയതോടെ ചതുഷ്കോണ പോരിനൊരുങ്ങിയിരിക്കുകയാണ് നിലമ്പൂർ. ഒരാഴ്ചയോളം നീണ്ടുനിന്ന നാടകീയ നീക്കങ്ങൾക്കൊടുവിലാണ് പിവി അൻവർ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.

അൻവറിന്റെ സ്ഥാനാർഥിത്വം ബാധിക്കില്ലെന്ന് എൽഡിഎഫും യുഡിഎഫും വ്യക്തമാക്കി. അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ബിജെപിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. മലയോര കുടിയേറ്റ ക്രിസ്ത്യൻ വിഭാഗത്തിന്റെ പ്രതിനിധിയായാണ് അഡ്വ. മോഹൻ ജോർജിനെ ബിജെപി സ്ഥാനാർത്ഥിയാക്കിയത്.