KeralaTop News

‘പൂരം കലക്കി, ബിജെപിക്ക് അകൗണ്ട് തുറന്ന് കൊടുത്തത് മുഖ്യമന്ത്രി’; കെ.സി വേണുഗോപാൽ

Spread the love

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ.സി വേണുഗോപാൽ.
ചതി എന്ന് പ്രയോഗിക്കാൻ ഏറ്റവും യോഗ്യനായ വ്യക്തിയാണ് പിണറായി.
മാസങ്ങൾക്ക് മുൻപ് ‘ദി ഹിന്ദു’ പത്രത്തിന് നൽകിയ അഭിമുഖത്തിൽ മലപ്പുറം ജില്ലയെ സംശയനിഴലിൽ നിർത്തിയതും പിണറായി വിജയൻ നടത്തിയ ഗൗരവമായ നീക്കമായിരുന്നെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.

മലപ്പുറത്തെപ്പോലെ സ്വഭിമാനമുള്ള ഒരു ജില്ലയെ അപമാനിച്ചത് മറക്കാൻ കഴിയാത്തതാണ്. പിണറായി പണക്കാടുതങ്ങളെയും അപമാനിക്കാൻ ശ്രമിച്ചു. പൂരം കലക്കി, ബിജെപിക്ക് അകൗണ്ട് തുറന്ന് കൊടുത്തത് മുഖ്യമന്ത്രി തന്നെയാണ്. ദേശീയപാത തകർന്നിട്ടും അവിടം സന്ദർശിക്കാൻ മുഖ്യമന്ത്രി തയാറായില്ല. ക്രിസ്ത്യൻ സമുദായത്തിനെതിരെ ബിജെപി അക്രമങ്ങൾ നടത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിലമ്പൂരിന്റെ മണ്ണ് രാജ്യത്തെ ജനാധിപത്യ പ്രസ്ഥാനത്തിന് കരുത്ത് പകർന്ന മണ്ണാണെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. മുൻ മന്ത്രി ആര്യാടൻ മുഹമ്മദിനെ അനുസ്മരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്യാടന്റെ മനസ് ഇപ്പോഴും ഇവിടെ സജീവമാണ്. അദ്ദേഹം ഉൾക്കൊണ്ട മൂല്യങ്ങളാണ് നമ്മെ നയിക്കുന്നതെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.