KeralaTop News

ജിം സന്തോഷ് വധക്കേസ്; പൊലീസിന് നൽകാൻ പ്രതിയുടെ മാതാവിൽ നിന്ന് പണം വാങ്ങിയെന്ന് പരാതി

Spread the love

കരുനാഗപ്പള്ളി ജിം സന്തോഷ് വധക്കേസിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പണം നൽകാനെന്ന പേരിൽ പ്രതിയുടെ മാതാവിൽ നിന്ന് പണം വാങ്ങിയെന്ന് പരാതി.ആർ വൈ ഐ അഖിലേന്ത്യ ജോയിൻറ് സെക്രട്ടറി പുലത്തറ നൗഷാദാണ് കേസിലെ ഏഴാം കേസിലെ പ്രതി സാമുവലിൻ്റെ മാതാവിൽ നിന്ന് പണം വാങ്ങിയത്.
2,65000 രൂപയാണ് ഇയാൾ വാങ്ങിയതെന്നാണ് പരാതി. സംഭവത്തിൽ കരുനാഗപ്പള്ളി സി ഐ യ്ക്കും പൊലീസ് ഉദ്യോഗസ്ഥർക്കും, വാദിഭാഗം അഭിഭാഷകർക്കും നൽകാനാണെന്ന പേരിലാണ് ഇയാൾ പ്രതിയുടെ മാതാവിൽ നിന്ന് പണം വാങ്ങിയത്. ഇയാൾ ബാങ്ക് അക്കൗണ്ട് വഴി 1 ലക്ഷം രൂപയും നേരിട്ട് 160000 രൂപയും വാങ്ങി. മകനെ രക്ഷിക്കാൻ സ്വർണ്ണം പണയം വെച്ചാണ് പണം നൽകിയതെന്ന് പ്രതിയുടെ മാതാവ് ലളിത പറഞ്ഞു.

2025 മാർച്ച് 27 ന് പുലർച്ചെയാണ് ഗുണ്ടാ പകയുടെ പേരിൽ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷിനെ വീട്ടിൽ കയറി അലുവ അതുലിൻ്റെ നേതൃത്വത്തിലുള്ള സംഘം വെട്ടികൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ സന്തോഷ് റിമാന്‍ഡിലായിരുന്നു. പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം. കറണ്ട് ഓഫ്‌ ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകർത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്നത്. അലുവ അതുലിന്റെ നേത്യത്വത്തിലുള്ള സംഘമാണ് ജിം സന്തോഷിനെ കൊലപ്പെടുത്തിയത്.