സ്വരാജ് നിലപാടുകളിൽ നിലമ്പൂർ തേക്കിന്റെ കരുത്തുള്ളവൻ; ഐ ബി സതീഷ്
നിലമ്പൂരിൽ എം സ്വരാജിന്റെ വിജയം ഇടതുപക്ഷ തുടർച്ചയുടെ തുടക്കമായിരിക്കുമെന്ന് കാട്ടാക്കട എംഎൽഎ ഐ ബി സതീഷ്. നിലമ്പൂരിന്റെ മണ്ണിൽ പിറന്ന പിച്ചവച്ച് വളർന്ന് കേരളമാകെ പടർന്നൊരു തീനാമ്പ് ജന്മനാട്ടിൽ ഒരു ചരിത്ര നിയോഗവുമായി നിൽക്കുകയാണ് ചരിത്രമായ തുടർഭരണത്തിന്റെ നായകനായ ക്യാപ്റ്റനെ ഓർമ്മിപ്പിക്കുന്ന ചിലത് സ്വരാജിൽ ഉണ്ടെന്ന് ഐ ബി സതീഷ് ഫേസ്ബുക്കിൽ കുറിച്ചു.
വിജയത്തിൽ കുറഞ്ഞതൊന്നും സഖാവ് കുഞ്ഞാലിയുടെ നിലമ്പൂർ സ്വരാജിലൂടെ ഇടതുപക്ഷത്തിന് നൽകില്ല. സ്വരാജിന്റേത് സമരമാണ്. എല്ലാ വലതുപക്ഷ പിന്തിരിപ്പൻമാരും എതിരായി നിൽക്കുന്ന യുദ്ധമുഖത്ത് ഇടതുപക്ഷത്തിന് വേണ്ടി അക്ഷോഭ്യനായി സ്വരാജ് നിൽക്കുന്നു. ഇനിയുള്ള ദിവസങ്ങൾ നിലമ്പൂരിലൂടെ സ്വരാജിലൂടെ മൂന്നാം വട്ടവും ഇടതുപക്ഷത്തിനായുള്ള
യാത്രയൊരുക്കമാണ്. കേരളത്തിന്റെ ചായാത്ത ചരിയാത്ത രാഷ്ട്രീയ മനസ് സ്വരാജിൻ്റെ വിജയത്തിനായി ഒരുങ്ങിയിറങ്ങണമെന്നും അദ്ദേഹം കുറിച്ചു.