KeralaTop News

എന്‍ഡിഎ സ്ഥാനാര്‍ത്ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു, മോഹൻ ജോർജ് നിലമ്പൂരിൻ്റെ മകനെന്ന് രാജീവ് ചന്ദ്രശേഖർ

Spread the love

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ശോഭാ സുരേന്ദ്രന്‍, പി കെ കൃഷ്ണദാസ്, ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പം എത്തിയാണ് മോഹന്‍ ജോര്‍ജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

അനാവശ്യമായ തെരഞ്ഞെടുപ്പായിരുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ ആവർത്തിച്ചു. LDF ഉം UDF ഉം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചപ്പോൾ NDA ആ വെല്ലുവിളി ഏറ്റെടുത്തു.വികസിത കേരളം വികസിത നിലമ്പൂർ അതാണ് ബിജെപി ലക്ഷ്യം.

ജനങ്ങൾക്ക് രണ്ട് ചോയ്സ് ഉണ്ട്. ഏത് വേണമെങ്കിലും സ്വീകരിക്കാം. മോഹൻ ജോർജ് നിലമ്പൂരിൻ്റെ മകൻ.NDA ഒറ്റക്കെട്ടായാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. പുതിയ കാഴ്ചപ്പാട് പങ്കുവെക്കുന്ന സ്ഥാനാർത്ഥിയെയാണ് തേടിയത്.ബിജെപിയിലേക്ക് വരുന്ന എല്ലാവരെയും സ്വാഗതം ചെയ്യും. പഴയ രാഷ്ട്രീയമാണ് മറ്റ് മൂന്ന് കാൻഡിഡേറ്റുകളും പ്രചാരണത്തിൽ അവതരിപ്പിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

കേരള കോൺഗ്രസിൽ നിന്നും ധാരാളം ആളുകൾ ഇനിയും ബിജെപിയിൽ എത്തുമെന്ന് മോഹൻ ജോർജ് പറഞ്ഞു. ആര് തള്ളിപ്പറഞ്ഞാലും ജനങ്ങൾ തള്ളിപ്പറിയില്ല. ജനങ്ങളുടെ പ്രശ്നങ്ങൾ നന്നായി അറിയുന്ന ആളാണ് ഞാനെന്നും അദ്ദേഹം പറഞ്ഞു.