പാലത്തിൽ നിന്ന് ചാടി; കൊച്ചിയിൽ ടാൻസാനിയൻ നാവികനെ കാണാതായി
നാവികനെ കൊച്ചി കായലിൽ കാണാതായി. ടാൻസാനിയൻ കേഡറ്റ് അബ്ദുൾ ഇബ്രാഹിം സാലെയെയാണ് കാണാതായത്. പരിശീലനത്തിനിടെയാണ് കൊച്ചിയിൽ ടാൻസാനിയൻ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായത്.
തേവര പാലത്തിൽ നിന്ന് പരിശീലനത്തിന്റെ ഭാഗമായി ചാടിയപ്പോഴാണ് ഒഴുക്കിൽപ്പെട്ടത്. ടാൻസാനിയയിൽ നിന്ന് പരിശീലനത്തിനായാണ് നാവികൻ എത്തിയത്. നേവിയും ഫയർഫോഴ്സും തിരിച്ചിൽ നടത്തുകയാണ്.
