KeralaTop News

‘രാഹുൽ കുട്ടി; അൻവർ വിഷയം അവസാനിച്ചു; നിലമ്പൂരിൽ UDF മിന്നും വിജയം നേടും’; രമേശ് ചെന്നിത്തല

Spread the love

നിലമ്പൂരിൽ യുഡിഎഫ് മിന്നും വിജയം നേടുമെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിലമ്പൂരിലേത് രാഷ്ട്രീയ പോരാട്ടമാണ് യു.ഡി.എഫ് ഒറ്റകെട്ടായി പ്രവർത്തിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആര്യാടൻ ഷൗക്കത്ത് സ്വീകാര്യതയുള്ള സ്ഥാനാർത്ഥിയാണ്. ഉപതെരഞ്ഞെടുപ്പുകളെല്ലാം യു.ഡി.എഫിന് അനുകൂലം. നിലമ്പൂരിലും അത് ആവർത്തിക്കുമെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് കൂടിയാലോചനയ്ക്ക് ശേഷാമണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ‌ പിവി അൻവർ വിഷയം അവസാനിച്ചെന്ന് അദേഹം വ്യക്തമാക്കി. യു.ഡി.എഫ് പ്രവേശനം അൻവർ ആഗ്രഹിച്ചത്. അത് സംബന്ധിച്ചുള്ള ചർച്ചകൾക്ക് പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തി. അൻവറിനെ ചേർന്ന് നിർത്തണമെന്ന് യു.ഡി.എഫിലെ എല്ലാ നേതാക്കൾക്കും ആഗ്രഹമുണ്ടായിരുന്നു. പി.വി. അൻവർ പിണറായി സർക്കാരിനെതിരെ പറഞ്ഞത് യു.ഡി.എഫ് ഉന്നയിച്ച കാര്യങ്ങളായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് അൻവറിനെ ചേർത്ത് നിർത്താനായിരുന്നു തീരുമാനിച്ചിരുന്നതെന്ന് രമേശ് ചെന്നിത്തല വിശദമാക്കി.
യു.ഡി.എഫ് പല തവണ അൻവറുമായി ചർച്ച നടത്തിയിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ചർച്ചയിൽ ആര്യാടൻ ഷൗക്കത്തിനെ പിന്തുണയ്ക്കാൻ ഒരു ഘട്ടത്തിലും അൻവർ തയ്യാറായില്ല. അൻവറുമായി ഒരു ചർച്ചയും വേണ്ടെന്ന് യു.ഡി.എഫ് ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നുവെന്ന് അദേഹം പറഞ്ഞു. അൻവർ തന്നെയാണ് യുഡിഎഫ് ലേക്കുള്ള വഴി അടച്ചതെന്ന് അദേഹം കൂട്ടിച്ചേർത്തു.പിണറായി സർക്കാരിനെതിരെയുള്ള വിധിയെഴുത്തായിരിക്കും നിലമ്പൂർ ഉപതെരഞ്ഞെടുപ്പെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. അൻവർ – രാഹുൽ കൂടികാഴ്ചയിലും രമേശ് ചെന്നിത്തല പ്രതികരിച്ചു. രാഹുൽ കുട്ടിയല്ലേയെന്നും തെറ്റ് പറ്റിയെന്ന് അയാൾ പറഞ്ഞു കഴിഞ്ഞുവെന്നും അദേഹം പറഞ്ഞു.