KeralaTop News

അൻവർ വിഷയം കോൺ​ഗ്രസ് നേതൃത്വം വഷളാക്കി; വിഡി സതീശൻ അനാവശ്യ വാശി കാണിച്ചു’; രൂക്ഷവിമർശനവുമായി മുസ്ലിംലീഗ്

Spread the love

മുസ്ലിംലീഗ് നേതൃയോഗത്തിൽ കോൺഗ്രസിന് രൂക്ഷവിമർശനം. നേതാക്കളിൽ പലർക്കും ധിക്കാരമെന്നും അൻവർ കാര്യത്തിൽ സതീശൻ അനാവശ്യ വാശി കാണിച്ചെന്നും വിമർശനം. പിവി അൻവറിനെതിരെയും യോ​ഗത്തിൽ വിമർശനം ഉയർന്നു. വിഎസ് ജോയിയെ സ്ഥാനാർഥി ആക്കണമെന്ന് പിവി അൻവർ പ്രഖ്യാപിച്ചത് ശരിയായില്ലെന്നും ഒരു പാർട്ടിയുടെ സ്ഥാനാർഥിത്വത്തിൽ പിവി അൻവറിന്റെ പരസ്യ ഇടപെടൽ പാടില്ലയിരുന്നുവെന്ന് വിമർശനം ഉയർന്നു.

തുടർച്ചയായി പിവി അൻവർ വാർത്താസമ്മേളനം നടത്തി യുഡിഎഫിനെ വിമർശിച്ചുവെന്ന് നേതൃയോഗത്തിൽ അംഗങ്ങൾ പറഞ്ഞു. അൻവർ തുടർച്ചയായി വാർത്താസമ്മേളനം നടത്തുമ്പോൾ സമാനമായി വാർത്താസമ്മേളനം നടത്തി കോൺഗ്രസ് വിഷയം കൂടുതൽ വഷളാക്കിയെന്നും വിമർശനം ഉയർന്നു.

ലീഗ് പലഘട്ടത്തിലും അൻവറുമായി ബന്ധപ്പെട്ട കാര്യ സഹകരിപ്പിക്കാൻ ശ്രമിച്ചപ്പോഴും കോൺഗ്രസ് നേതൃത്വം അട്ടിമറിച്ചെന്നും അഭിപ്രായം ഉയർന്നു. രാഹുൽ മാങ്കൂട്ടത്തിലിനെയും മുസ്ലിംലീഗ് നേതൃയോഗത്തിൽ വിമർശിച്ചു. നേതൃത്വം തീരുമാനം എടുത്ത ശേഷം പാതിരാത്രി കൂടിക്കാഴ്ച്ചക്ക് പോയത് യുഡിഎഫിനാകെ നാണക്കേടായി എന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു. അൻവർ മത്സരിച്ചാലും നിലമ്പൂരിൽ വിജയസാധ്യതയുണ്ടന്നാണ് ലീഗ് യോഗത്തിലെ വിലയിരുത്തൽ.